Advertisement

കൊച്ചിയില്‍ വീണ്ടും കേബിള്‍ കുരുങ്ങി അപകടം; കളമശേരിയില്‍ ബൈക്ക് യാത്രികന് പരുക്കേറ്റു

January 9, 2023
Google News 2 minutes Read

കൊച്ചിയില്‍ കേബിള്‍ കഴുത്തില്‍ കുരുങ്ങി വീണ്ടും അപകടം. ഇരുചക്ര വാഹന യാത്രക്കാരന്റെ കഴുത്തിലാണ് കേബിള്‍ കുരുങ്ങി അപകടമുണ്ടായത്. കളമശേരി തേവയ്ക്കല്‍ മണലിമുക്ക് റോഡില്‍ പൊന്നാകുടം അമ്പലത്തിനടുത്തു വച്ചാണ് ഇന്നലെ വൈകിട്ട് ആറുമണിയോടെ അപകടമുണ്ടായത്. (man injured with cable in kochi )

പരുക്കേറ്റ തേവയ്ക്കല്‍ അപ്പക്കുടത്ത് ശ്രീനിയെ(40) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകനൊപ്പം ഇരുചക്ര വാഹനത്തില്‍ പോകുമ്പോഴാണ് കേബിള്‍ മുഖത്തും കഴുത്തിലുമായി കുരുങ്ങി പരുക്കേറ്റത്. കേബിള്‍ വലിഞ്ഞ് സ്ട്രീറ്റ് ലൈറ്റ് തകര്‍ന്നു താഴെ വീണിരുന്നു.

Read Also: മാസ വാടക 2,46,59,700 രൂപ ! 17 മുറികൾ; റൊണാൾഡോയുടെ സൗദിയിലെ താമസസ്ഥലം അമ്പരപ്പിക്കും

തൃശൂരില്‍ തോരണം കുരുങ്ങി അഭിഭാഷകയ്ക്ക് പരുക്കേറ്റ സംഭവത്തില്‍ ഹൈക്കോടതി മുന്‍പ് വിമര്‍ശനം ഉന്നയിച്ചിരുന്നു. കൊച്ചി നഗരത്തില്‍ മറ്റൊരു യാത്രക്കാരന് കഴുത്തില്‍ കേബിള്‍ കുരുങ്ങി പരുക്കേറ്റ സംഭവത്തെത്തുടര്‍ന്ന് പ്രതിപക്ഷം കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൊച്ചി നഗരത്തില്‍ നിന്നും വീണ്ടും ഇതേ രീതിയിലുള്ള അപകട വാര്‍ത്ത പുറത്തെത്തുന്നത്.

Story Highlights: man injured with cable in kochi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here