Advertisement

മാസ വാടക 2,46,59,700 രൂപ ! 17 മുറികൾ; റൊണാൾഡോയുടെ സൗദിയിലെ താമസസ്ഥലം അമ്പരപ്പിക്കും

January 9, 2023
Google News 3 minutes Read
Cristiano Ronaldo first Saudi home costs $300000 per month

പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ സൗദിയിലെ താമസസ്ഥലത്തെ കുറിച്ച് പുറത്ത് വരുന്ന റിപ്പോർട്ടുകൾ കേട്ട് കണ്ണ് തള്ളുകയാണ് സോഷ്യൽ മീഡിയ. 17 മുറികളുള്ള ഹോട്ടൽ സ്വീറ്റിലാണ് സൗദിയിലെത്തിയ റൊണാൾഡോ താമസിക്കുന്നത്. ഈ മുറിയുടെ പ്രതിമാസ വാടക 300,000 ഡോളറാണ്. കൃത്യമായി പറഞ്ഞാൽ 2,46,59,700 രൂപ ! ( Cristiano Ronaldo first Saudi home costs $300000 per month )

സൗദിയിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ കിംഗ്ഡം ടവറിലാണ് ഫുട്‌ബോൾ താരത്തിന്റെ താമസം. പങ്കാളി ജോർജിന റോഡ്രീഗസിനും അഞ്ച് മക്കൾക്കുമൊപ്പമാണ് ക്രിസ്റ്റിയാനോ സൗദിയിൽ എത്തിയിരിക്കുന്നത്.

Read Also: കുടുംബത്തോടൊപ്പം സൗദിയിലെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വൻ സ്വീകരണം; കാണാനെത്തിയത് കാൽ ലക്ഷത്തോളം ഫുട്ബോൾ പ്രേമികൾ

ഹോട്ടലിന്റെ 48-ാമതും 50-ാമതും നിലകളിലായാണ് സ്വീറ്റ് റൂം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് നോക്കിയാൽ റിയാദിന്റെ ദൃശ്യഭംഗി മുഴുവൻ ഒപ്പിയെടുക്കാൻ സാധിക്കും. കൂറ്റൻ ലിവിംഗ് റൂം, പ്രൈവറ്റ് ഓഫിസ്, ഭക്ഷണമുറി, മീഡിയ റൂം, കിടപ്പുമുറികൾ എന്നിങ്ങനെ നീളുന്നു സുഖസൗഖര്യങ്ങൾ.

ചൈന, ജപ്പാൻ, ഇന്ത്യ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ മികച്ച ഭക്ഷണം ഹോട്ടലിൽ റൊണാൾഡോയ്ക്കും കുടുംബത്തിനുമായി വിളംബും.

Story Highlights: Cristiano Ronaldo first Saudi home costs $300000 per month

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here