Advertisement

എവിടെയും മുന്നിൽ, ചരിത്രം തിരുത്തി കേരളം; മുകേഷ് എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്

January 9, 2023
Google News 1 minute Read
kerala no 1 mukesh fb post

വിവിധ മേഖലകളിൽ ഒന്നാമതെത്തിയ കേരളത്തിന്റെ നേട്ടങ്ങൾ അക്കമിട്ട് നിരത്തി എം.മുകേഷ് എംഎൽഎ. ഏറ്റവും മികച്ച ഭരണം കാഴ്ചവച്ച സംസ്ഥാനം, കച്ച ക്രമസമാധാനമുള്ള സംസ്ഥാനം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മികവിന്റെ സൂചികയിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം എന്നിങ്ങനെ നീളുന്നു നേട്ടങ്ങൾ. ( mukesh mla fb post )

കേരളം നേടിയ പന്ത്രണ്ട് അഭിമാന നേട്ടങ്ങളാണ് എം.മുകേഷ് എംഎൽഎ ഫേസ്ബുക്ക് പോസ്റ്റിൽ വിവരിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായ പോസ്റ്റിന്റെ താഴെ കേരളത്തെ കുറിച്ച് അഭിമാനംകൊണ്ട് നിരവധി പേരാണ് കമന്റുമായി വന്നിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :

എവിടെയും മുന്നിൽ
ചരിത്രം തിരുത്തി കേരളം

1 ഏറ്റവും മികച്ച ഭരണം കാഴ്ചവച്ച സംസ്ഥാനം
2 വയോജന പരിപാലനത്തിന് വയോ ശ്രേഷ്ഠ പുരസ്‌കാരം
3 കോവിഡ് വാക്‌സിനേഷൻ ഡ്രൈവിന് ഇന്ത്യ ടുഡേയുടെ ഹെൽത്ത് ഗിരി അവാർഡ്
3 കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മികവിന്റെ സൂചികയിൽ ഒന്നാം സ്ഥാനം
4 ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനം
5 ഈ സഞ്ജീവനി കാരുണ്യ ബെനവിലൻ ഫണ്ട് സംരംഭങ്ങൾക്ക് ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ പുരസ്‌കാരം
6 മാതൃശിശു മരണനിരക്ക് കുറഞ്ഞ സംസ്ഥാനം (സെന്റർ ഫോർ മീഡിയ സ്റ്റഡീസ്)
7 മികച്ച ക്രമസമാധാനമുള്ള സംസ്ഥാനം ( ഇന്ത്യ ടുഡേ പുരസ്‌കാരം)
8 സ്ത്രീ സുരക്ഷ ഉറപ്പാക്കുന്ന പദ്ധതികളുള്ള സംസ്ഥാനം( പ്ലാൻ ഇന്ത്യ)
9 ഉത്തരവാദിത്വ ടൂറിസം, ടൂറിസം രംഗത്തെ സമഗ്ര വികസനം എന്നിവയിൽ കേന്ദ്ര പുരസ്‌കാരം
10 മികച്ച തൊഴിൽ സൗഹൃദ സംസ്ഥാനം
11ഡിജിറ്റൽ ഇന്ത്യ പുരസ്‌കാരം( മൂന്ന് അവാർഡ് )
12 വ്യവസായത്തിലും കേരളം ഇന്ത്യയിൽ നമ്പർ വൺ ( ഒരുലക്ഷം സംരംഭങ്ങൾ ലക്ഷ്യമിട്ട സംരംഭക വർഷം പദ്ധതിക്ക് കേന്ദ്രത്തിന്റെ അംഗീകാരം )

Story Highlights: mukesh mla fb post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here