Advertisement

‘ക്യാപ്റ്റൻ കൂൾ’; ഓൺസ്‌ക്രീനിൽ കണ്ടപോലെ തന്നെ; ഏവർക്കും മാതൃകയാണ് ധോണിയെന്ന് ടൊവിനോ

January 9, 2023
Google News 2 minutes Read

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിം​ഗ് ധോണിക്കൊപ്പം സമയം ചിലവഴിക്കാൻ സാധിച്ചത് മികച്ച അനുഭവമാമെന്ന് നടൻ ടോവിനോ തോമസ്. ക്യാപ്റ്റനൊപ്പം സമയം ചിലവഴിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഓൺസ്‌ക്രീനിൽ കണ്ടപോലെ തന്നെയാണ് നേരിട്ടെന്നും ടോവിനോ ഫേസ്ബുക്കിൽ കുറിച്ചു. ധോണിയ്‌ക്കൊപ്പമുള്ള ചിത്രവും താരം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു.(tovino thomas about m s dhoni)

‘ക്യാപ്റ്റൻ കൂളിനൊപ്പം സമയം ചിലവഴിക്കാൻ സാധിച്ചത് മികച്ച ഒരു അനുഭവമാണ്. ഇങ്ങനെയൊരു അവസരം ലഭിച്ചതിൽ ഞാൻ ഭാ​ഗ്യവാനാണ്. എല്ലാവർക്കും ഒരു നല്ല മാതൃകയാണ് ധോണി. അദ്ദേഹത്തോടൊപ്പമുള്ള സമയം കൂളായിരുന്നു. നമ്മൾ ഓൺസ്‌ക്രീനിൽ കണ്ട അതേ വ്യക്തി തന്നെ.

കൂൾ, ശാന്തം, സ്വതസിദ്ധമായ കഴിവ് എല്ലാം ചേർന്ന വ്യക്തി. ഞങ്ങൾ നല്ല ചർച്ചകൾ നടത്തി. അനായസമായി ഉന്നതമായ ചിന്തകൾ പലപ്പോഴായി അദ്ദേഹം പങ്കുവച്ചു.അദ്ദേഹത്തിന്റെ യാത്ര കൂടുതൽ ശോഭിക്കുന്നതാകട്ടെ’ എന്നാണ് ടൊവിനോ ഫേസ്ബുക്കിൽ കുറിച്ചത്.

ഡോ.കെ.കെ. അബ്ദുൾ ഗഫാറിന്റെ പുസ്തക പ്രകാശ ചടങ്ങിലാണ് ഇരുവരും കണ്ടുമുട്ടിയത്. ബേക്കൽ താജ് ഇന്റർനാഷണലിൽ ഗഫാറിന്റെ ആത്മകഥയായ ‘ഞാൻ സാക്ഷി’യുടെ പ്രകാശന ചടങ്ങിനാണിവർ എത്തിയത്.പുസ്തകത്തിന്റെ പ്രകാശനം ധോണി നിർവഹിച്ചു.

Story Highlights: tovino thomas about m s dhoni

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here