Advertisement

റിയാദില്‍ പേമാരിയില്‍ വെളളം കയറിയ പ്രദേശങ്ങള്‍ പൂര്‍ണമായും പൂര്‍വസ്ഥിതിയിലാക്കിയതായി അധികൃതര്‍

January 10, 2023
Google News 2 minutes Read
EAST GATE RIYADH FLOOD

റിയാദില്‍ കനത്ത പേമാരിയില്‍ വെളളം കയറിയ ഈസ്റ്റ് ഗേറ്റ് മേഖലയിലെ പ്രദേശങ്ങള്‍ പൂര്‍ണമായും പൂര്‍വസ്ഥിതിയിലാക്കിയതായി അധികൃതര്‍ അറിയിച്ചു. പാര്‍പ്പിടങ്ങളില്‍ വെളളം കയറിയതിനെ തുടര്‍ന്ന് ഇവിടെ താമസിച്ചിരുന്നവരെ സിവില്‍ ഡിഫന്‍സ് റബര്‍ ബോട്ടുകളില്‍ സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചിരുന്നു ( EAST GATE RIYADH FLOOD ).

ദര്‍ഇയ്യയിലെ ഈസ്റ്റ് ഗേറ്റ് മേഖലയിലെ ഒരു വര്‍ഷം മുമ്പ് നിര്‍മാണം പൂര്‍ത്തിയായ പാര്‍പ്പിട കേന്ദ്രങ്ങളിലാണ് വെളളം കയറിയത്. വീടുകളില്‍ വെളളം കയറിയതോടെ ഇവിടങ്ങളില്‍ താമസിച്ചിരുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുളളവരെ സിവില്‍ ഡിഫന്‍സ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. അത്യപൂര്‍വമായി മാത്രമാണ് സൗദി മരുഭൂമിയില്‍ ഇത്തരം കാഴ്ചകള്‍ ദൃശ്യമാകുന്നത്.

Read Also: മാസ വാടക 2,46,59,700 രൂപ ! 17 മുറികൾ; റൊണാൾഡോയുടെ സൗദിയിലെ താമസസ്ഥലം അമ്പരപ്പിക്കും

പാര്‍പ്പിട പദ്ധതിയുടെ നിര്‍മാണ കരാര്‍ ഏറ്റെടുത്ത കമ്പനിയും വിവിധ സര്‍ക്കാര്‍ ഏജന്‍സികളും സംയുക്തമായാണ് വെളളം പ്രത്യേക ഡ്രൈനേജ് സംവിധാനം വഴി പൂര്‍വസ്ഥിതിയിലാക്കിയത്. ഡ്രൈനേജ് സംവിധാനം ഒരുക്കിയെങ്കിലും കനത്ത മഴയില്‍ പ്രതീക്ഷിച്ചതിലേറെ പെയ്ത്തുവെളളം നിറഞ്ഞതിണ് വീടുകളില്‍ വെളളം കയറാന്‍ ഇടയാക്കിയത്. 65 ലക്ഷം സ്‌ക്വയര്‍ മീറ്ററില്‍ 3665 പാര്‍പ്പിങ്ങളാണ് ഈസ്റ്റ് ഗേറ്റ് മേഖലയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. വീടുകള്‍ താമസക്കാര്‍ക്ക് കൈമാറുന്ന ജോലികള്‍ തുടരുകയാണ്.

Story Highlights: EAST GATE RIYADH FLOOD

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here