ഭിന്നശേഷിക്കാർക്കുള്ള സൗജന്യ യാത്ര പിൻവലിച്ച് കൊച്ചി മെട്രോ

ഭിന്നശേഷിക്കാർക്കുള്ള സൗജന്യ യാത്ര പിൻവലിച്ച് കൊച്ചി മെട്രോ. ഒപ്പമുള്ള ആൾക്ക് പകുതി നിരക്കെന്ന ഇളവും പിൻവലിച്ചു. കൊവിഡ് ഇളവുകൾ പിൻവലിക്കുന്നതിൻ്റെ ഭാഗമായാണ് തീരുമാനമെന്ന് കെഎംആർഎൽ അറിയിച്ചു. കൊവിഡ് കാലത്ത് മാത്രം നടപ്പാക്കിയ ഒരു ഇളവാണ് ഇത് എന്നാണ് കെഎംആർഎലിന്റെ വിശദീകരണം.
രാജ്യത്തെ മറ്റ് മെട്രോകളിൽ ഭിന്നശേഷിക്കാർക്കും അവരുടെ ഒപ്പമുള്ള ആളുകൾക്കും യാതൊരു ഇളവും നിലവിലില്ല. കൊച്ചിയിൽ മാത്രമാണ് ഇളവുകൾ ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ഇത് തുടരാൻ കഴിയില്ല. കൊച്ചി മെട്രോയുടെ സാമ്പത്തിക ആ ബാധ്യത ഒക്കെ കണക്കിലെടുത്തുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുക്കുന്നത്. കൊച്ചി മെട്രോയിലെ ഇവരുടെ സീറ്റ് സംവരണം അടക്കമുള്ള മറ്റ് സൗജന്യങ്ങൾ തുടരുമെന്നും അധികൃതർ അറിയിക്കുന്നു.
Story Highlights: free travel handicapped kochi metro stop
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here