ഗർഭനിരോധന ഉറയിൽ ദ്രവരൂപത്തിൽ 54 ലക്ഷത്തിൻ്റെ സ്വർണം; മലപ്പുറം സ്വദേശി പിടിയിൽ

തൃശൂരിൽ 54 ലക്ഷത്തിൻ്റെ സ്വർണവേട്ടയുമായി ആർ പി എഫ്. ഗർഭനിരോധന ഉറയിൽ ദ്രവരൂപത്തിലായിരുന്നു സ്വർണക്കടത്ത്. മലപ്പുറം വേങ്ങാട് സ്വദേശി മണികണ്ഠൻ (35) ആണ് അറസ്റ്റിലായത്. പരശുറാം എക്സ്പ്രസിൽ ആണ് സ്വർണക്കടത്ത് നടത്താൻ ശ്രമിച്ചത്. തൃശൂരിലെത്തിച്ച സ്വർണമാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് പിടികൂടിയത്. ഒരു കിലോയിലധികം സ്വർണമാണ് പിടിച്ചതെന്ന് ആർ പി എഫ് അധികൃതർ വ്യക്തമാക്കി. ( Liquid gold inside the condom youth arrested ).
Read Also: നെടുമ്പാശേരി വിമാനതാവളത്തിൽ സ്വർണവേട്ട
നാല് ദിവസം മുമ്പും കരിപ്പൂരിൽ പൊലീസിന്റെ സ്വർണവേട്ട നടന്നിരുന്നു. ജിദ്ദയിൽ നിന്നും കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 59 ലക്ഷം രൂപയുടെ സ്വർണവുമായാണ് അന്ന് യുവാവ് പിടിയിലായത്. മലപ്പുറം വേങ്ങര സ്വദേശി ഷംസുദ്ദീൻ (29) ആണ് പൊലീസിന്റെ വലയിലായത്. ഇയാളിൽ നിന്നും 1.059 കിലോഗ്രാം 24 ക്യാരറ്റ് സ്വർണം കണ്ടെടുത്തു.
സ്വർണം മിശ്രിത രൂപത്തിലാക്കി നാല് കാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താനാണ് ഇയാൾ ശ്രമിച്ചത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസ് ഐപിഎസിന് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം വിമാനത്താവളത്തിന് പുറത്തിറങ്ങിയ ഷംസുദ്ദീനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Story Highlights: Liquid gold inside the condom youth arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here