‘ദാസേട്ടനെ വിട്ടൊരു സംഗീതമില്ല’; മലയാള ഭാഷ ഏറ്റവും കൂടുതൽ ശ്രവിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ ശബ്ദത്തിലൂടെയാകും: മമ്മൂട്ടി

ഗാനഗന്ധര്‍വന്‍ കെ.ജെ.യേശുദാസിന്‍റെ എണ്‍പത്തിമൂന്നാം ജന്മദിന ആഘോഷത്തിൽ പങ്കെടുത്ത് മമ്മൂട്ടി. യേശുദാസ് പാടിയ ‘തനിച്ചോന്നു കാണാന്‍’ എന്ന പുതിയ ആല്‍ബത്തിന്‍റെ ഓഡിയോ ലോഞ്ച് മമ്മൂട്ടി നിര്‍വഹിച്ചു. ദാസേട്ടന്റെ മാത്രം ജന്മദിനമല്ല നമ്മൾ ആഘോഷിക്കുന്നത് നമ്മുടെ സിനിമ സംഗീതത്തിന്റെയും സംഗീതത്തിന്റെയുംകൂടെ വാർഷികമാണ് ആഘോഷിക്കുന്നതെന്ന് മമ്മൂട്ടി പറഞ്ഞു.(mammotty about kj yesudas birthday celebration)
‘ദാസേട്ടന്റെ മാത്രം ജന്മദിനമല്ല നമ്മൾ ആഘോഷിക്കുന്നത് നമ്മുടെ സിനിമ സംഗീതത്തിന്റെയും സംഗീതത്തിന്റെയുംകൂടെ വാർഷികമാണ് ആഘോഷിക്കുന്നത്. ദാസേട്ടനെ വിട്ടൊരു സംഗീതമില്ല. നമ്മുക്കൊരു പാട്ടില്ല. നമുക്കൊരു ദിവസം തന്നെ സംഗീതമില്ലാതെ ആരംഭിക്കാനാകില്ല.നമ്മുക്ക് ഒരു യാത്ര പോകാൻ പറ്റില്ല എവിടെ പോയാലും ദാസേട്ടന്റെ പാട്ട് മൂളിക്കൊണ്ടിരിക്കും.
Read Also: മാസ വാടക 2,46,59,700 രൂപ ! 17 മുറികൾ; റൊണാൾഡോയുടെ സൗദിയിലെ താമസസ്ഥലം അമ്പരപ്പിക്കും
ജീവിതവുമായി ഇഴചേർന്ന് നിക്കുന്നതാണ് ദാസേട്ടന്റെ പാട്ടുകളും അദ്ദേഹത്തിന്റെ ശബ്ദവും. ഒരുപക്ഷെ മലയാള ഭാഷ ഏറ്റവും കൂടുതൽ ശ്രവിക്കപ്പെടുന്നത് ദാസേട്ടന്റെ ശബ്ദത്തിലൂടെയാകും. കേരളത്തിന് പുറത്ത് മലയാള ഭാഷയും സംഗീതവും കൂടുതൽ അറിയപ്പെടുന്നത് അദ്ദേഹത്തിന്റെ പാട്ടുകളിലൂടെയാകും. ഒരുപാട് ബന്ധങ്ങൾ മലയാളികളുമായി ദാസേട്ടനുണ്ട്’ മമ്മൂട്ടി പറഞ്ഞു.
എണ്‍പത്തിമൂന്നാം വയസിലും താന്‍ വിദ്യാര്‍ഥിയാണെന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ചടങ്ങില്‍ പങ്കെടുത്ത യേശുദാസ് പറഞ്ഞു. യേശുദാസ് അക്കാദമി, തരംഗിണി, മലയാള പിന്നണി ഗായകരുടെ കൂട്ടായ്മയായ സമം എന്നിവര്‍ ചേര്‍ന്ന് കൊച്ചിയില്‍ ദാസേട്ടന്‍ അറ്റ് എണ്‍പത്തിമൂന്ന് എന്ന പരിപാടി സംഘടിപ്പിച്ചിരുന്നു. മമ്മൂട്ടി അടക്കമുള്ളവർ പരിപാടിയിൽ സന്നിഹിതരായി.
Story Highlights: mammotty about kj yesudas birthday celebration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here