നിര്‍മാണത്തിലിരുന്ന മെട്രോ തൂണ്‍ തകര്‍ന്നുവീണ് അപകടം; ബംഗളൂരുവില്‍ അമ്മയ്ക്കും മകനും ദാരുണാന്ത്യം

ബംഗളൂരുവില്‍ നിര്‍മ്മാണത്തിലിരുന്ന മെട്രോ പില്ലര്‍ തകര്‍ന്ന് വീണ് അമ്മയ്ക്കും മകനും ദാരുണാന്ത്യം. 25കാരിയായ തേജസ്വിയും മകന്‍ വിഹാനും ആണ് മരിച്ചത്.ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് മേല്‍ മെട്രോ തൂണ്‍ തകര്‍ന്നുവീഴു കയായിരുന്നു. യുവതിയുടെ ഭര്‍ത്താവിനും അപകടത്തില്‍ പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ യുവതിയും കുട്ടിയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ബെംഗളൂരുവിലെ നാഗവര മേഖലയില്‍ ഇന്ന് രാവിലെയാണ് സംഭവം. കല്യാണ്‍ നഗറില്‍ നിന്ന് എച്ച്ആര്‍ബിആര്‍ ലേഔട്ടിലേക്കുള്ള റോഡില്‍ നിര്‍മിക്കുന്ന മെട്രോ റെയില്‍വേയുടെ തൂണാണ് തകര്‍ന്നത്.
മരിച്ച തേജസ്വിയുടെ ഭര്‍ത്താവാണ് ബൈക്ക് ഓടിച്ചത്. ഇവര്‍ റോഡിലൂടെ പോകുന്നതിനിടെ പെട്ടന്നാണ് നിര്‍മാണത്തിലിരുന്ന പില്ലര്‍ തകര്‍ന്നുവീണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ മൂന്നുപേരെയും ഉടന്‍ തന്നെ ആള്‍ട്ടിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് യുവതിയും മകനും മരിച്ചത്.
Story Highlights: metro pillar collapsed mother and son died in Bengaluru
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here