Advertisement

“തലമുറകൾ പകർന്നെടുക്കുന്ന ഗന്ധർവനാദം” യേശുദാസിന് പിറന്നാൾ ആശംസകളുമായി മമ്മൂട്ടിയും മോഹൻലാലും

January 10, 2023
Google News 3 minutes Read

ഇന്ന് എൺപത്തി മൂന്നാം പിറന്നാൾ ആഘോഷിക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട ഗാനഗന്ധർവൻ യേശുദാസിന് പിന്നാൾ ആശംസയുമായി മമ്മൂട്ടിയും മോഹൻലാലും. തലമുറകൾ പകർന്നെടുക്കുന്ന ഗന്ധർവനാദം. ലോകമെമ്പാടുമുള്ള ഏത് മലയാളിയും ദിവസത്തിൽ ഒരിക്കലെങ്കിലും കേൾക്കുന്ന അമൃതസ്വരം.(mohanlal and mammootty wishes to yesudas birthday)

കേരളത്തിൻ്റെ സ്വകാര്യ അഭിമാനമായ പ്രിയപ്പെട്ട ദാസേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകളെന്ന് മോഹൻലാൽ കുറിച്ചു. ”പ്രിയപ്പെട്ട ദാസേട്ടന് ഒരായിരം ജന്മദിനാശംസകൾ”, എന്നാണ് മമ്മൂട്ടി കുറിച്ചത്. പിന്നാലെ നിരവധി പേർ യേശുദാസിന് ആശംസകളുമായി രം​ഗത്തെത്തി.

Read Also: മാസ വാടക 2,46,59,700 രൂപ ! 17 മുറികൾ; റൊണാൾഡോയുടെ സൗദിയിലെ താമസസ്ഥലം അമ്പരപ്പിക്കും

22-ാം വയസ്സിലാണ് സിനിമയില്‍ ആദ്യമായി പിന്നണി പാടാന്‍ അവസരം ലഭിക്കുന്നത്. പ്രേം നസീര്‍, സഹോദരന്‍ പ്രേം നവാസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് കെ എസ് ആന്‍റണിയുടെ സംവിധാനത്തില്‍ 1962ല്‍ റിലീസ് ചെയ്യപ്പെട്ട ‘കാല്‍പ്പാടുകള്‍’ ആയിരുന്നു ചിത്രം.

സംഗീതജ്ഞനായിരുന്ന പിതാവില്‍ നിന്നാണ് സംഗീതത്തിന്‍റെ ആദ്യ പാഠങ്ങള്‍ ബാലനായ യേശുദാസ് അഭ്യസിച്ചത്. പിന്നീട് തിരുവനന്തപുരം മ്യൂസിക് അക്കാദമി, തൃപ്പൂണിത്തുറ ആര്‍എല്‍വി സംഗീത കോളജ് എന്നിവിടങ്ങളിലും പഠിച്ചു.

Story Highlights: mohanlal and mammootty wishes to yesudas birthday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here