Advertisement

മൂന്ന് ചാക്ക് ലഹരി വസ്തുക്കള്‍ തന്റേതെന്ന് സിപിഐഎം നേതാവിന്റെ ഡ്രൈവര്‍; ഷാനവാസിന് പ്രതികളുമായി ബന്ധം

January 10, 2023
Google News 3 minutes Read

കൊല്ലം കരുനാഗപ്പള്ളിയില്‍ തന്റെ ലോറിയില്‍ നിന്ന് നിരോധിത പാന്‍ മസാല പിടികൂടിയ സംഭവത്തില്‍ സിപിഐഎം നേതാവിന്റെ വാദം പൊളിയുന്നു. ലഹരിക്കടത്ത് കേസ് പ്രതികളുമായി എ ഷാനവാസിന് അടുത്ത ബന്ധമാണെന്ന് തെളിയിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തെത്തി. ഷാനവാസിന്റെ ഡ്രൈവര്‍ സജാദിനേയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. മൂന്ന് ചാക്ക് ലഹരി വസ്തുക്കള്‍ തന്റേതെന്ന് സജാദ് പൊലീസിന് മൊഴി നല്‍കി. വാഹനം വാങ്ങിയ ആളുടെ നമ്പര്‍ പൊലീസ് ആവശ്യപ്പെട്ടിട്ടും ഷാനവാസ് നല്‍കിയിരുന്നില്ല. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പൊലീസ് പറഞ്ഞു. (pan masala smuggling case accused have close relation with shanavas)

തന്റെ ലോറി വാടകയ്ക്ക് നല്‍കുകയായിരുന്നെന്നാണ് എ ഷാനവാസ് മുന്‍പ് വിശദീകരിച്ചിരുന്നത്. ഈ വാദങ്ങള്‍ പൊളിച്ചുകൊണ്ട് പ്രതി ഇജാസിനോട് ഷാനവാസിനുള്ള അടുപ്പം തെളിയിക്കുന്ന ചില ചിത്രങ്ങള്‍ പുറത്തുവന്നു. കേസിലെ പ്രതി ഇജാസ് പിടിയിലാകുന്നതിന് നാല് ദിവസം മുമ്പ് ഷാനവാസിന്റെ ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുത്തു. ഇവര്‍ ഒന്നിച്ചുള്ള ചിത്രം പുറത്ത് വന്നിട്ടുണ്ട്.

Read Also: മാസ വാടക 2,46,59,700 രൂപ ! 17 മുറികൾ; റൊണാൾഡോയുടെ സൗദിയിലെ താമസസ്ഥലം അമ്പരപ്പിക്കും

പരിപാടിയില്‍ ഇജാസിനൊപ്പം ആലപ്പുഴയിലെ ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ നേതാക്കളും പങ്കെടുത്തതായുള്ള ദൃശ്യങ്ങള്‍ പുറത്തെത്തി. ഇജാസ് പിടിയിലായതോടെ നേതാക്കള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിന്നും പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ നീക്കം ചെയ്യുകയായിരുന്നു. പിടികൂടിയ ലോറിയുടെ രേഖകളുമായി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നോട്ടീസിലൂടെ ഷാനവാസിന് കരുനാഗപ്പള്ളി പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഞായറാഴ്ച പുലര്‍ച്ചെയാണ് പച്ചക്കറികള്‍ക്കൊപ്പം കടത്താന്‍ ശ്രമിച്ച 98 ചാക്ക് പുകയില ഉത്പന്നങ്ങള്‍ രണ്ട് ലോറികളില്‍ നിന്നായി കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. ഇതില്‍ കെ.എല്‍ 04 എ.ടി 1973 എന്ന നമ്പറിലുള്ള ലോറി ഷാനവാസിന്റെ പേരിലുള്ളതാണ്. ആലപ്പുഴ കേന്ദ്രീകരിച്ചുള്ള സംഘമാണ് പുകയില ഉത്പന്നങ്ങള്‍ കടത്തിയതിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. വാഹനയുടമയായ ഷാനവാസിന് കേസില്‍ പങ്കുണ്ടോയെന്നു അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. അതേസമയം തന്റെ ലോറി ഇടുക്കി കട്ടപ്പന സ്വദേശിയായ ജയന് മാസവാടകയ്ക്ക് നല്‍കിയിരിക്കുകയാണെന്നായരുന്നു ഷാനവാസിന്റെ വിശദീകരണം.

Story Highlights: pan masala smuggling case accused have close relation with shanavas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here