‘മുസ്ലിം ലീഗിന്റെ പ്ലാറ്റിനം ജൂബിലി’ എം. കെ.സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി പി കെ കുഞ്ഞാലിക്കുട്ടി

മുസ്ലിം ലീഗ് പാർട്ടിയുടെ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിർവഹിക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. തമിഴ്നാട് മുഖ്യമന്ത്രി എം. കെ.സ്റ്റാലിനുമായി പി കെ കുഞ്ഞാലിക്കുട്ടി ഇന്ന് കൂടിക്കാഴ്ച നടത്തി.ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് അഭിമാനകരമായ എഴുപത്തഞ്ചു വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. (pk kunjalikutty mk stalin meeting)
പാർട്ടി പിറവി കൊണ്ട നഗരത്തിൽ തന്നെയാണ് എഴുപ്പത്തഞ്ചാം വാർഷികത്തിന് വേദിയൊരുങ്ങുന്നത്. വർത്തമാന കാല ഇന്ത്യയിലെ പ്രതിപക്ഷ ഐക്യ നിരയുടെ കരുത്തായ തലൈവർ സ്റ്റാലിന്റെ സാന്നിധ്യം ആഘോഷ പരിപാടികളെ പ്രൗഡവും, ആവേശഭരിതമാകുമെന്നും പി കെ കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
Read Also: മാസ വാടക 2,46,59,700 രൂപ ! 17 മുറികൾ; റൊണാൾഡോയുടെ സൗദിയിലെ താമസസ്ഥലം അമ്പരപ്പിക്കും
പി കെ കുഞ്ഞാലിക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
തമിഴ്നാട് മുഖ്യമന്ത്രി എം. കെ.സ്റ്റാലിനുമായി ഇന്ന് കൂടിക്കാഴ്ച നടത്തി. മാർച്ച് 10 ന് നടക്കുന്ന മുസ്ലിം ലീഗ് പാർട്ടിയുടെ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം അദ്ദേഹം നിർവ്വഹിക്കും. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് അഭിമാനകരമായ എഴുപത്തഞ്ചു വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. പാർട്ടി പിറവി കൊണ്ട നഗരത്തിൽ തന്നെയാണ് എഴുപ്പത്തഞ്ചാം വാർഷികത്തിന് വേദിയൊരുങ്ങുന്നത്. വർത്തമാന കാല ഇന്ത്യയിലെ പ്രതിപക്ഷ ഐക്യ നിരയുടെ കരുത്തായ തലൈവർ സ്റ്റാലിന്റെ സാന്നിധ്യം ആഘോഷ പരിപാടികളെ പ്രൗഡവും, ആവേശഭരിതവുമാക്കും.
Story Highlights: pk kunjalikutty mk stalin meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here