Advertisement

പ്രഥമ ഇന്‍റർനാഷനൽ ലീഗ്​ ടി-20 ചാമ്പ്യൻഷിപ്പ്​ യുഎഇ ക്രിക്കറ്റിന്​ കരുത്ത്​ പകരുമെന്ന് പൊള്ളാർഡും ബ്രാവോയും

January 10, 2023
1 minute Read

യു.എ.ഇ ആതിഥ്യമരുളുന്ന പ്രഥമ ഇന്‍റർനാഷനൽ ലീഗ്​ ട്വന്‍റി 20 ചാമ്പ്യൻഷിപ്പ്​ യു.എ.ഇ ക്രിക്കറ്റിന്​ കരുത്ത്​ പകരുമെന്ന്​ വെസ്റ്റിൻഡീസ്​ താരങ്ങളായ കീറൺ പൊള്ളാഡും ഡ്വൈൻ ബ്രാവോയും. ജെ.ബി.എസ് ഗ്രൂപ്പ്‌ ഓഫ് കമ്പനിയുടെ ആസ്ഥാനമായ ജെ.ബി.എസ് ഗവൺമെന്‍റ്​ ട്രാൻസക്ഷൻ സെന്‍ററിൽ ഗോൾഡൻ വിസ ഏറ്റുവാങ്ങാൻ എത്തിയതായിരുന്നു ഇരുവരും.

നിരവധി യുവതാരങ്ങളുള്ള നാടാണ്​ യു.എ.ഇ. ഇവർക്ക്​ ക്രിക്കറ്റിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാൻ ഈ ചാമ്പ്യൻഷിപ്പ്​ ഉപകാരപ്പെടും. മികച്ച പരിശീലകരുടെ കീഴിൽ പരിശീലനം നടത്താൻ അവർക്ക്​ അവസരം ലഭിക്കുമെന്നും ഇരുവരും പറഞ്ഞു. വരും ലോകകപ്പിൽ കൂടുതൽ മികച്ച പ്രകടനം നടത്താൻ വെസ്റ്റിൻഡീസ്​ ടീമിന്​ കഴിയുമെന്നാണ്​ പ്രതീക്ഷയെന്ന്​ കിറോൺ പൊള്ളാഡ്​ വ്യക്​തമാക്കി. ചെന്നൈയുടെ ബൗളിങ്​ പരിശീലകൻ​ എന്നത്​ കൂടുതൽ ഉത്തരവാദിത്വം നൽകുന്നുവെന്നും യുവ ബൗളർമാരെ പ്രചോദിപ്പിക്കാൻ ഈ അവസരം ഉപയോഗപ്പെടുത്തമെന്നും ബ്രാവോ പറഞ്ഞു. ജെ.ബി.എസ് ഗ്രൂപ്പ്‌ ഓഫ് കമ്പനിയുടെ ആസ്ഥാനമായ ജെ.ബി.എസ് ഗവണ്മെന്‍റ്​ ട്രാൻസക്ഷൻ സെന്‍ററിൽ ഗോൾഡൻ വിസ സ്വീകരിക്കുന്നതിന് എത്തിയ താരങ്ങൾക്ക്​ ഊഷ്മള സ്വീകരണമാണ്​ ഒരുക്കിയത്​.

Story Highlights: uae ilt20 pollard bravo

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top