Advertisement

4 സ്പിന്നർമാർ, ഒരാൾ പുതുമുഖം; ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

January 11, 2023
Google News 5 minutes Read

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. നാല് സ്പിന്നർമാരടക്കം കൃത്യമായ തയ്യാറെടുപ്പുകളോടെയാണ് ഓസ്ട്രേലിയ ഇന്ത്യയിലെത്തുക. 18 അംഗ ടീമിൽ ഓഫ് സ്പിന്നർ ടോഡ് മർഫി പുതുമുഖമാണ്. സ്പിന്നർമാർക്ക് മേൽക്കൈയുള്ള ഇന്ത്യൻ പിച്ചുകളിൽ അതിനനുസരിച്ച് ടീമിനെ അണിനിരത്തുകയാണ് ഓസീസിൻ്റെ ലക്ഷ്യം.

അടുത്ത മാസം 9 നാണ് ഇന്ത്യ – ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര ആരംഭിക്കുക. 4 മത്സരങ്ങൾ പരമ്പരയിലുണ്ട്. ആദ്യ മത്സരത്തിൽ പരുക്കേറ്റ മിച്ചൽ സ്റ്റാർക്ക് കളിച്ചേക്കില്ല. പരുക്കിൽ നിന്ന് മുക്തനാവുന്ന ഓൾറൗണ്ടർ കാമറൂൺ ഗ്രീനും ആദ്യ കളി കളിച്ചേക്കില്ല. നതാൻ ലിയോൺ, മിച്ചൽ സ്വെപ്സൺ, ആഷ്ടൻ ആഗർ, ടോഡ് മർഫി എന്നീ 4 സ്പിന്നർമാർക്കൊപ്പം 6 പേസർമാരും ടീമിലുണ്ട്.

ഓസ്ട്രേലിയ ടീം: Pat Cummins, Ashton Agar, Scott Boland, Alex Carey, Cameron Green, Josh Hazlewood, Peter Handscomb, Travis Head, Usman Khawaja, Marnus Labuschagne, Nathan Lyon, Lance Morris, Todd Murphy, Matthew Renshaw, Steve Smith, Mitchell Starc, Mitchell Swepson, David Warner

Story Highlights: india team australia test

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here