കോട്ടയത്ത് ബൈക്കിൽ ടോറസ് ഇടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം

കോട്ടയം പാമ്പാടി എട്ടാം മൈലിൽ ബൈക്കിൽ ടോറസ് ഇടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം. മീനടം ചകിരിപ്പാടം ഷൈനി സാം (48) ആണ് മരിച്ചത്. കെ.കെ റോഡിൽ പാമ്പാടി എട്ടാം മൈൽ ജംക്ഷനിൽ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം. മകൻ്റെ വിവാഹ ആവശ്യവുമായി ബന്ധപ്പെട്ടുള്ള യാത്രക്ക് ശേഷം തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം ( kottayam accident housewife die ).
പിന്നിൽ നിന്നെത്തിയ ടോറസ് ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ടോറസിനടിയിലേക്ക് വീണ ഷൈനിയുടെ ദേഹത്ത് കൂടി വണ്ടി കയറി ഇറങ്ങി തൽക്ഷണം മരണം സംഭവിച്ചു. മകൻ അഖിൽ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
രണ്ട് വർഷം മുമ്പാണ് ഷൈനിയുടെ മൂത്ത മകൻ അനിൽ സാം ബാംഗ്ലൂരിൽ അപകടത്തിൽ മരിച്ചത്.
Story Highlights: kottayam accident housewife die
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here