പുരുഷ ഡോക്ടർമാർ സ്ത്രീകളെ ചികിത്സിക്കരുതെന്ന് താലിബാൻ: റിപ്പോർട്ട്
അഫ്ഗാനിസ്താനിൽ സ്ത്രീകളെ ചികിത്സിക്കരുതെന്ന് പുരുഷ ഡോക്ടർമാരോട് താലിബാൻ സർക്കാർ ഉത്തരവിട്ടതായി റിപ്പോർട്ട്. ഉത്തരവ് നടപ്പാകുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ എല്ലാ ആശുപത്രികളിലും പരിശോധന നടത്തുമെന്നും വാർത്താ ഏജൻസിയായ WION-ന്റെ പ്രത്യേക റിപ്പോർട്ടിൽ പറയുന്നു.
പബ്ലിക് അഫയേഴ്‌സ് ആൻഡ് ഹിയറിംഗ് ഓഫ് താലിബാൻ കംപ്ലയിന്റ്‌സ് ഡയറക്‌ടറേറ്റിന്റേതാണ് ഉത്തരവ്. പുതിയ ഉത്തരവ് പ്രകാരം പുരുഷ ഡോക്ടർമാരെ സന്ദർശിക്കാൻ സ്ത്രീകളെ അനുവദിക്കില്ല. സ്ത്രീകൾക്ക് പഠിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടതോടെ വനിതാ ഡോക്‌ടർമാർ രൂപപ്പെടാത്ത സാഹചര്യമാണ് നിലവിലുള്ളത്. വനിതാ ഡോക്ടർമാരുടെ കുറവുമൂലം അസുഖം ബാധിച്ച സ്ത്രീകൾ മരണഭീഷണിയിലാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
Story Highlights: Taliban-controlled Afghanistan bans women from seeing male doctors
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here