Advertisement

ഭക്ഷണം കഴിക്കുന്നത് നോക്കിയെന്നാരോപിച്ച് ഹോട്ടലിൽ തമ്മിലടി

January 11, 2023
Google News 2 minutes Read
Watched eating Interrupted at the hotel

ഭക്ഷണം കഴിക്കുന്നത് നോക്കിയെന്നാരോപിച്ച് ഹോട്ടലിൽ തമ്മിലടി. പാറശാല ഉദിയൻകുളങ്ങരയിൽ വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം.

Read Also: കൺമുന്നിൽ വിണ്ടുകീറുന്ന വീടുകളും പിളരുന്ന റോഡുകളും ! ജോഷിമഠിൽ നടക്കുന്ന പ്രതിഭാസം എന്ത് ? [24 Explainer]

ഒരേ മേശയ്ക്ക് എതിർവശങ്ങളിലിരുന്ന് ഭക്ഷണം കഴിച്ചവരാണ് തമ്മിലടിച്ചത്. സംഭവത്തിൽ ടിപ്പർ ഡ്രൈവറായ പാറശാല സ്വദേശി അരുണിനെയും തെങ്ങുകയറ്റ തൊഴിലാളി കൊച്ചോട്ടു കോണം സ്വദേശി മനുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. തെങ്ങുകയറ്റ തൊഴിലാളി മനു കൈവശം ഉണ്ടായിരുന്ന വെട്ടുകത്തി വീശി. എന്നാൽ ആർക്കും പരിക്കില്ല. ഇരുവരും മദ്യാസക്തിയിലായിരുന്നെന്ന് പാറശാല പൊലീസ് പറഞ്ഞു.

Story Highlights: Watched eating Interrupted at the hotel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here