Advertisement

ജാർഖണ്ഡിൽ വൻ വാഹനാപകടം; പിക്കപ്പ് മറിഞ്ഞ് 7 തൊഴിലാളികൾ മരിച്ചു, 8 പേർക്ക് പരുക്ക്

January 12, 2023
Google News 2 minutes Read

ജാർഖണ്ഡിൽ നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് മറിഞ്ഞ് ഏഴ് തൊഴിലാളികൾ മരിച്ചു. സറൈകേല-ഖർസവൻ ജില്ലയിൽ വ്യാഴാഴ്ച പുലർച്ചെയായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ എട്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസും നാട്ടുകാരമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

രാജ്‌നഗർ-ചൈബാസ റോഡിൽ 30 തൊഴിലാളികളുമായെത്തിയ പിക്കപ്പ് ഖൈർബാനി ഗ്രാമത്തിന് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം. സ്ത്രീകളുൾപ്പെടെ ഏഴ് തൊഴിലാളികൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒരു ഡസനോളം തൊഴിലാളികൾക്ക് പരുക്കേറ്റു. ഇതിൽ എട്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. പരുക്കേറ്റവരെ രാജ്‌നഗർ കമ്മ്യൂണിറ്റി സെന്ററിൽ പ്രവേശിപ്പിച്ചു.

Story Highlights: 7 labourers killed after pick-up van overturns in Jharkhand

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here