ചെട്ടികുളങ്ങര അമ്മ സേവാ പുരസ്‌കാരം സുരേഷ് ഗോപിക്ക് അജ്മാനിൽ വെച്ച് സമർപ്പിക്കും

ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാ സമിതി ദുബായ് സംഘടിപ്പിക്കുന്ന ഭരണി മഹോത്സവവും മകരസംക്രമ സന്ധ്യയും ജനുവരി 14, 15 തീയതികളിൽ അജ്മാനിൽ നടക്കും. കുത്തിയോട്ടപ്പാട്ടും ചുവടും, കഞ്ഞി സദ്യ, ദീപാരാധന, അയ്യപ്പ ഭജന സന്ധ്യ തുടങ്ങിയവ പരിപാടികളും ഉണ്ടാകുമെന്ന് ഭാരവാഹികൾ ദുബായിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അജ്‌മാൻ ഇന്ത്യൻ അസോസിയേഷൻ ഹാളിലാണ് പരിപാടികൾ നടക്കുക. ( Chettikulangara Amma Seva Award Suresh Gopi ).
ചടങ്ങിൽ ചെട്ടികുളങ്ങര ‘അമ്മ സേവാ പുരസ്‌കാരം ഭരത് സുരേഷ് ഗോപിക്ക് സമർപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. ചെട്ടികുളങ്ങര ക്ഷേത്രം മുൻ മേൽശാന്തി ശ്രീകണ്ഠൻ സോമയാജിപ്പാട് പൂജകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. കുത്തിയോട്ട അനുഷ്‌ഠാന കല ആചാര്യൻ വി വിജയരാഘവക്കുറുപ്പ്, തുഷാർ മുരളീകൃഷ്ണൻ തുടങ്ങിയവർ പരിപാടികളിൽ പങ്കെടുക്കും.
വാർത്താ സമ്മേളനത്തിൽ ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാ സമിതി പ്രസിഡന്റ് ഡോക്ടർ നന്ദകുമാർ പിള്ള, സെക്രട്ടറി പ്രശാന്ത് കൃഷ്ണ, ചെയർമാൻ ദിനേശ് പിള്ള, കൺവീനർ മോഹൻലാൽ വാസുദേവൻ, മറ്റു ഭാരവാഹികളായ ദീപക്, ദാസൻ, ചന്ദ്രൻ പിള്ള, ഉണ്ണികൃഷ്ണപിള്ള, മധു ഗോപാല കൃഷ്ണൻ, ശശികുമാർ പിള്ള എന്നിവർ പങ്കെടുത്തു.
Story Highlights: Chettikulangara Amma Seva Award Suresh Gopi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here