ഭാര്യയെ കൊന്ന് വീട്ടിനുള്ളിൽ കുഴിച്ചുമൂടിയ സംഭവം; രമ്യ വീട്ടിലുണ്ടെന്ന് സജീവൻ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നുവെന്ന് സഹോദരൻ

കൊച്ചി എടവനക്കാട് ഭർത്താവ് ഭാര്യയെ കൊന്ന് വീടിനുള്ളിൽ കുഴിച്ച് മൂടിയ സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട യുവതിയുടെ സഹോദരൻ. കൊല്ലപ്പെട്ട രമ്യയെ കാണാതായി ആറു മാസം കഴിഞ്ഞാണ് പരാതി നൽകിയതെന്നും സഹോദരി വീട്ടിൽ ഉണ്ടെന്ന് ഭർത്താവ് സജീവനും മക്കളും പറഞ്ഞിരുന്നുവെന്നുമാണ് രമ്യയുടെ സഹോദരന്റെ വെളിപ്പെടുത്തൽ. അതുകൊണ്ടാണ് പരാതി നൽകാൻ വൈകിയത്. മക്കളെ അങ്ങനെ പറഞ്ഞു പഠിപ്പിച്ചിരിക്കുകയായിരുന്നു എന്ന് സഹോദരൻ 24നോട് വ്യക്തമാക്കി. രമ്യ പഠിക്കാനായി ബാംഗ്ലൂരിൽ പോയി എന്നാണ് അയാൾ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. ( drishyam model murder kochi Revelation of Ramya’s brother ).
മക്കളുടെ സംസാരത്തിൽ പിന്നീട് ആണ് സംശയം തോന്നിയത്. വഴക്കിട്ട് അമ്മ മറ്റൊരാളുടെ കൂടെ പോയി എന്നാണ് അച്ഛൻ പറഞ്ഞത് എന്ന് മക്കൾ തന്നോട് പിന്നീട് പറഞ്ഞതായും സഹോദരൻ വെളിപ്പെടുത്തുന്നു. മക്കൾക്ക് ഒന്നും അറിയില്ലായിരുന്നു. എല്ലാം സജീവന്റെ ബുദ്ധിയിൽ ഉദിച്ച കാര്യങ്ങളാണെന്ന് വിശദീകരിക്കുകയായിരുന്നു സഹോദരൻ.
രമ്യയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ആദ്യം പരാതി നൽകിയത് സഹോദരനായിരുന്നു. പിന്നീടാണ് ഭർത്താവ് സജീവൻ പരാതി നൽകിയത്.
ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പൊലീസിന്റെ അന്വേഷണം ആദ്യഘട്ടത്തിൽ തൃപ്തികരമായിരുന്നില്ലെന്നും പിന്നീടാണ് കേസന്വേഷണം വേഗത്തിൽ ആയതെന്നും സഹോദരൻ 24നോട് പറഞ്ഞു.
ഒന്നര വർഷം മുൻപ് കാണാതെ പോയ രമ്യയെന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഭാര്യയെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടിയെന്ന് ഭർത്താവ് സജീവൻ പൊലീസിനോട് സമ്മതിച്ചു. ഭർത്താവ് തന്നെയാണ് ഒന്നര വർഷം മുൻപ് ഭാര്യയെ കാണാൻ ഇല്ലെന്ന് പൊലീസിന് പരാതി നൽകിയതും. ഞാറയ്ക്കൽ പൊലീസ് ആണ് കണ്ടെത്തൽ നടത്തിയത്.
ഒന്നരവർഷം മുൻപ് സജീവൻ ഭാര്യയെ കാണാൻ ഇല്ലെന്ന് പറഞ്ഞ് സജീവൻ പൊലീസിൽ പരാതി നൽകുന്നു. തുടർന്ന് പൊലീസ് കേസ് ഫയൽ ചെയ്‌തു. പൊലീസ് അന്വേഷിച്ചിട്ടും യാതൊരു തെളിവും ലഭിച്ചില്ല. ഇതോടെ പൊലീസിന് ഭർത്താവ് സജീവനിൽ സംശയമുണ്ടായി. ഭർത്താവ് ആയിരിക്കാം ഇതിന് പിന്നിൽ എന്ന നിഗമനത്തിലേക്ക് പൊലീസ് എത്തുകയായിരുന്നു.
കഴിഞ്ഞ ആറ് മാസത്തിലധികമായി സജീവനെ പിന്തുടർന്നുകൊണ്ടുള്ള അന്വേഷണമാണ് ഞാറയ്ക്കൽ പൊലീസ് നടത്തിയത്. അതിന് ശേഷം സജീവനെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. താൻ തന്നെയാണ് കൊന്നതെന്നും ഭാര്യയെ കുഴിച്ചുമൂടിയതെന്നും സജീവൻ പറയുന്നു. കുറ്റസമ്മതം നടത്തിയതിന്റെ ഭാഗമായാണ് പൊലീസ് സജീവന്റെ വീട്ടിലെത്തി പരിശോധന നടത്തുന്നത്.
Story Highlights: drishyam model murder kochi Revelation of Ramya’s brother
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here