Advertisement

വധശ്രമം ഉൾപ്പടെ ഏഴോളം കേസുകൾ; ഗുണ്ട ആകാശ് കാപ്പ നിയമ പ്രകാരം അറസ്റ്റിൽ

January 12, 2023
Google News 2 minutes Read
Gunda Akash arrested Kaapa Act attingal

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പ നിയമ പ്രകാരം ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുമൺ എം എസ് ഭവനിൽ കൊച്ചൻ എന്നു വിളിക്കുന്ന ​ഗുണ്ട ആകാശിനെയാണ് ( 23 ) പൊലീസ് പിടികൂടിയത്. ആറ്റിങ്ങൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇയാൾക്കെതിരെ വധശ്രമം ഉൾപ്പെടെ ഏഴോളം കേസ്സുകൾ നിലവിൽ ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കാപ്പ നിയമ പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തത്. ( Gunda Akash arrested Kaapa Act attingal ).

Read Also: 14 കേസുകളിൽ ഉൾപ്പെട്ട പ്രതിയെ കാപ്പ നിയമപ്രകാരം തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചു

തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ട് അനുസരിച്ച് ആകാശിനെ കരുതൽ തടങ്കലിൽ വയ്ക്കാൻ തിരുവനന്തപുരം ജില്ല കളക്ടർ ഉത്തരവിടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആകാശ് ഒളിവിലാണെന്ന് വിവരം കിട്ടി. തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് പ്രതിയെ കുടുക്കിയത്.

ജില്ല പൊലീസ് മോധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈ.എസ്.പി ജി. ബിനുവിന്റെ നിർദ്ദേശ പ്രകാരമാണ് പ്രതിയെ പിടികൂടിയത്. ആറ്റിങ്ങൽ എസ്.എച്ച്.ഒ തൻസീം അബ്ദുൾ സമദ്, എ.എസ്.ഐ രാധാകൃഷ്ണൻ എസ്.സി.പി.ഒ ശരത്കുമാർ, ജയകുമാർ, സി.പി.ഒ നിധിൻ, റിയാസ് എന്നിവരടങ്ങിയ അടങ്ങിയ അന്വേഷണ സംഘം ചിറയിൻകീഴ് തുരുത്തിൽ പോയാണ് ഒളിവിൽ കഴിഞ്ഞിരുന്ന ആകാശിനെ അറസ്റ്റ് ചെയ്തത്.

Story Highlights: Gunda Akash arrested Kaapa Act attingal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here