Advertisement

പാചകം ചെയ്യുന്നവർക്കും സെർവ് ചെയ്യുന്നവർക്കും ഹെൽത്ത് കാർഡ് നിർബന്ധം: ആരോ​ഗ്യമന്ത്രി

January 12, 2023
2 minutes Read
Food poisoning special task force Veena George

പാചകം ചെയ്യുന്നവർക്കും സെർവ് ചെയ്യുന്നവർക്കും ഹെൽത്ത് കാർഡ് നിർബന്ധമാക്കുമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. ഹോട്ടൽ റെസ്റ്റോറൻ്റ് ഉടമകളുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തി. എല്ലാ സ്ഥാപനങ്ങൾക്കും ലൈസൻസും രജിസ്ട്രേഷനും നിർബന്ധം. സമ്പൂർണ ശുചിത്വം ഉറപ്പാക്കണമെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു.

അടുക്കളയും ഫ്രീസറും ഉൾപ്പെടെ എല്ലാം ശുദ്ധിയാക്കണം. മയോണൈസിൽ പച്ച മുട്ട ഉപയോഗിക്കുന്നത് സംസ്ഥാനത്ത് നിരോധിച്ചു. പകരം പാസ്റ്ററൈസ്ഡ് മുട്ട ഉപയോഗിക്കാമെന്നും മന്ത്രി അറിയിച്ചു.

Read Also: കൺമുന്നിൽ വിണ്ടുകീറുന്ന വീടുകളും പിളരുന്ന റോഡുകളും ! ജോഷിമഠിൽ നടക്കുന്ന പ്രതിഭാസം എന്ത് ? [24 Explainer]

പാഴ്സലിൽ സ്റ്റിക്കർ പതിക്കണം. കൊടുക്കുന്ന സമയം, ഉപയോഗിക്കാൻ കഴിയുന്ന സമയം എന്നിവ കൃത്യമായി രേഖപ്പെടുത്തും. പാചകം ചെയ്യുന്നവർക്കും സെർവ് ചെയ്യുന്നവർക്കും ഹെൽത്ത് കാർഡ് നിർബന്ധമാക്കും. ശുചിത്വം ഉറപ്പാക്കണം. വ്യക്തി ശുചിത്വവും വസ്ത്രങ്ങളിലെ ശുചിത്വവും ഉറപ്പാക്കണം. അത് സ്ഥാപന ഉടമയുടെ ഉത്തരവാദിത്വമാണ്. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ സ്ഥാപനങ്ങളിലെ എല്ലാവർക്കും ട്രെയിനിംഗ് നൽകുമെന്നും മന്ത്രി പറഞ്ഞു.

Story Highlights: Health card mandatory for cooks and servers: veena george

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top