പത്താം വയസിൽ കുപ്പിയിൽ സന്ദേശമെഴുതി കടലിലെറിഞ്ഞു; 37 വർഷങ്ങൾക്ക് ശേഷം ആ കുപ്പി തിരികെ എത്തി…

കൗതുകകരമായ നിരവധി വാർത്തകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ വൈറലാകാറുണ്ട്. അത്തരമൊരു വാർത്തയാണ് ഇപ്പോൾ ചർച്ചാവിഷയം. 1985-ൽ കെന്റക്കിയിലെ ഒരു വ്യക്തി അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് ഒരു കുപ്പിയിൽ സന്ദേശം എഴുതി കടലിലേക്ക് എറിഞ്ഞു. എന്നാൽ 37 വർഷങ്ങൾക്ക് ശേഷം ആ കുപ്പിയും അതിലെ സന്ദേശവും അയാളിലേക്ക് തന്നെ തിരികെയെത്തിയിരിക്കുകയാണ്. മൗണ്ട് വാഷിംഗ്ടൺ നഗരത്തിലെ ട്രോയ് ഹെല്ലർ എന്നയാളാണ് ഫ്ലോറിഡയിലെ വെറോ ബീച്ചിൽ ഒരു പെപ്‌സി കുപ്പിയിൽ സന്ദേശം എഴുതി ഇട്ടത്. അന്ന് അദ്ദേഹത്തിന് വെറും 10 വയസ്സായിരുന്നു പ്രായം.
കൊടുങ്കാറ്റിനെത്തുടർന്ന് അവശിഷ്ടങ്ങൾ വൃത്തിയാക്കാൻ എത്തിയ രണ്ട് അധ്യാപകർക്കാണ് ഏകദേശം നാല് പതിറ്റാണ്ട് പഴക്കമുള്ള ഈ കുപ്പി കിട്ടിയത്. ഈ സന്ദേശമടങ്ങുന്ന കുപ്പി അവർ വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ഗ്ലാസ് തകർത്തു സന്ദേശം പുറത്തെടുത്തപ്പോൾ എഴുതിയ ആളുടെ പേരും നമ്പറും പഴയ വിലാസവും ഉള്ള ഒരു ലൂസ്ലീഫ് പേപ്പർ ഉള്ളിൽ കണ്ടെത്തി.
“പി.എസ്. ആരെങ്കിലും ഇത് കണ്ടെത്തിയാൽ, എന്നെ വിളിക്കുകയോ എഴുതുകയോ ചെയ്യുക, ”പേപ്പറിന്റെ ചുവടെയുള്ള സന്ദേശം ഇങ്ങനെയായിരുന്നു. അങ്ങനെ, ഈ കുടുംബം ഹെല്ലറെ കണ്ടെത്താൻ പുറപ്പെട്ടു. 37 വർഷമായി അറ്റ്ലാന്റിക് സമുദ്രത്തിൽ ഒഴുകിനടന്ന കോൺടാക്റ്റ് വിശദാംശങ്ങൾ ഉപയോഗിച്ച്, അവർ മൗണ്ട് വാഷിംഗ്ടണിൽ എത്തി.
ടിക് ടോക്കിൽ കഥ പങ്കുവെച്ചതിന് ശേഷം ഈ കുപ്പി കണ്ടെത്തിയവർ കത്ത് അദ്ദേഹത്തിന് തിരികെ അയച്ചു. “ഇത് സംഭവിക്കുമെന്ന് നിങ്ങൾ ഒരിക്കലും കരുതാത്ത കാര്യമാണ്,” ഹെല്ലർ പറയുന്നു. “ഞാൻ അതിനെ സമുദ്രത്തിലേക്ക് വലിച്ചെറിയാമെന്നും അത് എവിടേക്കാണ് പോയതെന്ന് നോക്കാമെന്നും കരുതി, ഒടുവിൽ അത് തിരിച്ചുവരാനുള്ള വഴി കണ്ടെത്തി എന്നത് അതിശയകരമാണ്. ”- ഹെല്ലർ പറയുന്നു.
Story Highlights: man reunited with message in a bottle 37 years later
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here