Advertisement

ബാസ്കറ്റ്ബോൾ ടീമിന്റെ സഹ ഉടമയായി ടെന്നീസ് താരം

January 12, 2023
Google News 2 minutes Read

ഓസ്‌ട്രേലിയൻ ബാസ്‌ക്കറ്റ്‌ബോൾ ടീമായ സൗത്ത് ഈസ്റ്റ് മെൽബൺ ഫീനിക്‌സിന്റെ സഹ ഉടമയായി ടെന്നീസ് താരം നിക്ക് കിർഗിയോസ്. ബാസ്‌ക്കറ്റ്‌ബോളിനോടുള്ള ആരാധനയാണ് തീരുമാനത്തിന് പിന്നിലെന്ന് നിക്ക് പ്രതികരിച്ചു. അടുത്ത വർഷം യുഎസിൽ നടക്കുന്ന മേജർ പിക്കിൾബോൾ ലീഗിൽ മത്സരിക്കുന്ന മിയാമി പിസിയിൽ നവോമി ഒസാക്കയ്‌ക്കൊപ്പം അദ്ദേഹം നിക്ഷേപം നടത്തിയിരുന്നു.

‘ചുരുങ്ങിയ സമയത്തിനുള്ളിൽ ടീം കൈവരിച്ച നേട്ടങ്ങൾ ശ്രദ്ധേയമാണ്. ഫ്രാഞ്ചൈസിയുടെ വളർച്ചയിൽ ധാരാളം സംഭാവനകൾ നൽകാൻ കഴിയുമെന്ന് എനിക്കറിയാം. സൗത്ത് ഈസ്റ്റ് മെൽബണിൽ എത്തി ടീമിനെയും ആരാധകരെയും കാണാനും നഗരത്തിലെ യുവാക്കൾക്കൊപ്പം ഒരുമിച്ച് പ്രവർത്തിക്കാനും കാത്തിരിക്കുന്നു’- ബോസ്റ്റൺ സെൽറ്റിക്‌സിന്റെ കടുത്ത ആരാധകനായ നിക്ക് പറഞ്ഞു.

ഫീനിക്സ് ഉടമ റോമി ചൗധരിയുമായുള്ള സൗഹൃദമാണ് കിർഗിയോസിന്റെ നിക്ഷേപ നീക്കത്തിന് പിന്നിൽ. 10 ടീമുകളുള്ള NBL ഏറ്റവും മികച്ച ബാസ്കറ്റ്ബോൾ ലീഗുകളിലൊന്നാണ്.

Story Highlights: Nick Kyrgios Becomes Co-Owner Of Australian Basketball Team

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here