Advertisement

ബഹ്‌റൈൻ പ്രതിഭ നാടകമേളയ്ക്ക് തുടക്കമായി; നാടകോത്സവം രാവിലെ 10 മണി മുതൽ രാത്രി 10 വരെ

January 13, 2023
Google News 2 minutes Read
Bahrain prathibha Drama festival

ബഹ്‌റൈൻ മലയാളികൾക്കിന്ന് നാടകോത്സവ ദിനമാണ്. രാവിലെ മുതൽ രാത്രി വരെ നീളുന്ന നാടകോത്സവവുമായാണ് ബഹ്‌റൈൻ പ്രതിഭ എത്തുന്നത്. രണ്ടു മണിക്കൂർ നീളുന്ന നാല് നാടകങ്ങളാണ് ഇന്ന് ബഹ്‌റൈൻ കേരളസമാജത്തിന്റെ വേദിയിൽ ബഹ്‌റൈൻ പ്രതിഭ അരങ്ങിലെത്തിക്കുന്നത്. ( Bahrain prathibha Drama festival ).

തുടർച്ചയായി ഒരാൾ തന്നെ രചനയും, സംവിധാനവും, ദീപവിതാനവും നിർവഹിക്കുന്ന നാല് നാടകങ്ങൾ ഒരു വേദിയിൽ തന്നെ അവതരിപ്പിക്കപ്പെടാൻ പോകുന്നു എന്ന അഭിമാനകരമായ നേട്ടത്തിനും ഈ നാടകാവതരണങ്ങളിലൂടെ ഡോ. സാംകുട്ടി പട്ടംകരിയും ബഹ്‌റൈൻ പ്രതിഭയും അർഹരാവും.

Read Also: ബഹ്‌റൈൻ നയതന്ത്ര ഫോറം-2023; വിദേശകാര്യ മന്ത്രി ഉദ്ഘാടനം ചെയ്തു

രാവിലെ പത്ത് മണിക്കാരംഭിക്കുന്ന നാടകങ്ങൾ രാത്രി പത്ത് മണിയോട് കൂടെ അവസാനിക്കും. രാവിലെ പത്ത് മണിക്ക് പ്രതിഭ മുഹറഖ് മേഖല അവതരിപ്പിക്കുന്ന സുഗന്ധ എന്ന നാടകത്തിലൂടെ നാടകോത്സവത്തിന് കൊടിയേറും. തുടർന്ന് രണ്ട് മണിക്ക് മനാമ മേഖല അവതരിപ്പിക്കുന്ന ഹലിയോ ഹലി ഹുലാലോയും അഞ്ച് മണിക്ക് റിഫ മേഖല അവതരിപ്പിക്കുന്ന അയനകാണ്ഡവും അരങ്ങേറും. രാത്രി എട്ട് മണിക്ക് അവതരിപ്പിക്കപ്പെടുന്ന സൽമാബാദ് മേഖലയുടെ പ്രിയ ചെ എന്ന നാടകത്തോടെ നാടകോത്സവത്തിന് കൊടിയിറങ്ങും.

നാടകോത്സവത്തിന് പ്രവേശനം സൗജന്യമാണ്. നാടകം കാണാൻ എത്തുന്ന രാവിലെ പത്ത് മുതൽ പതിനൊന്ന് വരെയുള്ള സമയത്ത് ഹാളിനകത്തുള്ള മുഴുവൻ ആളുകൾക്കുമുള്ള ഉച്ചഭക്ഷണവും സംഘാടകർ ഏർപ്പാടാക്കിയിട്ടുണ്ട്. ഒരുക്കിയിട്ടുണ്ട്.

Story Highlights: Bahrain prathibha Drama festival

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here