വെള്ളക്കരം കൂട്ടാൻ ഇടതു മുന്നണി അനുവാദം നൽകി; തീരുമാനം ജല അതോറിറ്റിയുടെ നഷ്ടം നികത്താൻ

വെള്ളക്കരം ഒരു ലിറ്ററിന് ഒരു പൈസ കൂട്ടാൻ ജല വകുപ്പിന് ഇടതു മുന്നണി അനുവാദം നൽകി. വാട്ടർ അതോറിറ്റി 2391 കോടി നഷ്ടത്തിൽ മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് തീരുമാനം. ബിപിഎല്ലുകാർക്ക് വെള്ളക്കരം വർധനവ് ബാധകമല്ല. ജലവിഭവ മന്ത്രിയുടെ ശുപാർശ യോഗം അംഗീകരിക്കുകയായിരുന്നു ( LDF allowed to increase water bill ).
ജല അതോറിറ്റിയുടെ കടം കാരണം പ്രവർത്തനങ്ങൾ നടത്താനോ ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകാനോ കഴിയാത്ത സ്ഥിതിയാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു. ജല അതോറിറ്റിയെ കൂടുതൽ മെച്ചപ്പെടുത്താൻ ഈ തീരുമാനത്തിലൂടെ കഴിയും. കുടിശിക കൊടുത്തില്ലെങ്കില്‍ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയുണ്ടാകുമെന്നും ഇ.പി.ജയരാജൻ പറഞ്ഞു.
വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൽ താൻ ചെയ്തത് തന്നെയാണ് ശരിയെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. മുഖ്യമന്ത്രിയെ ആക്രമിക്കാൻ വന്നാൽ നോക്കി നിക്കുമെന്ന് കരുതിയോ. ഇൻഡിഗൊക്ക് മുന്നിൽ തല കുനിക്കുമെന്ന് കരുതിയോ. ഇൻഡിഗോ അവരുടെ അന്തസ് കാത്തു സൂക്ഷിക്കണമായിരുന്നുവെന്നും ഇ.പി.ജയരാജൻ.
Read Also: അടിമാലിയില്‍ വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍
ഒരു വേട്ടയാടലിന് മുന്നിലും തല കുനിക്കാറില്ല. എല്ലാ കാലത്തും വിവാദങ്ങൾ പിന്തുടർന്നിട്ടുണ്ട്. വിവാദങ്ങൾ ആരുണ്ടാക്കിയെന്ന് മാധ്യമപ്രവർത്തകർ അന്വേഷിച്ച് കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ നടപടി സ്വീകരിക്കും. വിദേശ വിദ്യാർത്ഥികളെ സ്വീകരിക്കാൻ പാകത്തിന് വിദ്യാഭ്യാസ രീതി മാറും. ഉന്നത വിദ്യാഭ്യാസ മേഖലയിൽ നയം മാറ്റം എന്നല്ല പറയേണ്ടത് കാലോചിത പരിഷ്കാരം എന്നാണ് പറയേണ്ടത്.
ഉന്നത വിദ്യാഭ്യാസ വികസനത്തിന് ഗുണം ചെയ്യുന്ന എന്തിനേയും സ്വാഗതം ചെയ്യും. തെറ്റ് എല്ലാകാലത്തും തെറ്റും ശരി എല്ലാകാലത്തും ശരിയും ആകില്ലെന്ന് സ്വാശ്രയ സമരത്തെ കുറിച്ച് ഇ.പി.ജയരാജൻ പറഞ്ഞു.
Story Highlights: LDF allowed to increase water bill
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here