ഒഡിഷയിൽ കാണാതായ വനിതാ ക്രിക്കറ്റ് താരം കാട്ടില്‍ മരിച്ചനിലയിൽ

ഒഡിഷയിൽ കാണാതായ വനിതാ ക്രിക്കറ്റ് താരം രാജശ്രീ സ്വെയ്നെ കാട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കട്ടക്കിന് സമീപം ഗുരുദിജാട്ടിയ വനത്തിൽ മരത്തിൽ തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹമെന്ന് കട്ടക്ക് ഡെപ്യൂട്ടി കമ്മീഷണര്‍ പിനക് മിശ്ര പറഞ്ഞു. ജനുവരി 11നാണ് രാജശ്രീയെ കാണാതായത്.
ബജ്രകബതിയിൽ ഒഡിഷ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച പരിശീലന ക്യാമ്പിൽ പങ്കെടുക്കവേയാണ് രാജശ്രീയെ കാണാതായത്. പുതുച്ചേരിയിൽ നടക്കാനിരിക്കുന്ന ദേശീയതല ക്രിക്കറ്റ് ടൂർണമെന്റിനുള്ള ടീമിനെ തെരഞ്ഞെടുക്കാനായിട്ടായിരുന്നു പരിശീലന ക്യാമ്പ്. രാജശ്രീയെ കാണാനില്ലെന്ന് പരിശീലകന്‍ വ്യാഴാഴ്ചയാണ് മംഗ്ലബാഗ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
Read Also: ജോഷിമഠിൽ നിന്ന് ഇതുവരെ 90 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു: പുഷ്കർ സിംഗ് ധാമി
രാജശ്രീയുടെ സ്കൂട്ടര്‍ വനത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. രാജശ്രീയുടേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും കുടുംബം ആരോപിച്ചു. ശരീരത്തില്‍ മുറിവേറ്റ പാടുകളുണ്ടെന്നും കണ്ണിന് പരിക്കേറ്റിരുന്നുവെന്നും കുടുംബം പറഞ്ഞു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മരണ കാരണം സ്ഥിരീകരിച്ചിട്ടില്ല.
Story Highlights: Odisha woman cricketer found dead in forest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here