എൽഡിഎഫിന്റെ പുതിയ വിദ്യാഭ്യാസ നയത്തെ പരിഹസിച്ച് പി.കെ.കുഞ്ഞാലിക്കുട്ടി

എൽഡിഎഫിന്റെ പുതിയ വിദ്യാഭ്യാസ നയത്തെ പരിഹസിച്ച് മുസ്ലീം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദേശ നിക്ഷേപം വൈകി ഉദിച്ച ബുദ്ധിയാണ്. ലോകനിലവാരത്തിലുള്ള യൂണിവേഴ്സിറ്റികളുമായി സഹകരിച്ച് ഉന്നത വിദ്യാഭ്യാസം പരിഷ്‌ക്കരിക്കണമെന്ന് ലീഗ് മുമ്പ് പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.
Read Also: അടിമാലിയില്‍ വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍
അന്ന് അതിനെ എതിർത്തവർക്ക് ഇപ്പോൾ ബുദ്ധി ഉദിച്ചിരിക്കുന്നു. ഇവർക്ക് വൈകി മാത്രേ ബുദ്ധി ഉദിക്കൂയെന്ന് എപ്പോഴും പറയുന്നതാണ്. നേരം വെളുക്കുമ്പോഴേക്കും വണ്ടി പോകും, ആ ബസും മിസ്സാകും എന്നുള്ളത് കഴിഞ്ഞ കാല ചരിത്രമാണ് ഇവിടുത്തെ ഇടതുപക്ഷത്തിന്റെതേന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു.
Story Highlights: p k kunhalikutty ridicules LDF new education policy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here