കൂടുതൽ പേർ തട്ടിപ്പിന് ഇരയായി; പ്രവീൺ റാണക്കെതിരെ വീണ്ടും പരാതി

പ്രവീൺ റാണക്കെതിരെ വീണ്ടും പരാതി. ചാവക്കാട് പൊലീസ് സ്റ്റേഷനിൽ ഇതുവരെ ലഭിച്ചത് രണ്ടു പരാതികളാണ്. ഈ രണ്ടു പരാതികളിൽ പൊലീസ് കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. പാലയൂർ സ്വദേശികളാണ് പരാതിക്കാർ. കൂടുതൽ പേർ തട്ടിപ്പിന് ഇരയായിയായിട്ടുണ്ടെന്നാണ് സൂചന.
ഇതിനിടെ സേഫ് ആന്റ് സ്ട്രോങ്ങ് തട്ടിപ്പിൽ പ്രതികരണവുമായി ജീവനക്കാർ രംഗത്തുവന്നിരുന്നു. തങ്ങൾ ആത്മഹത്യയുടെ വക്കിലെന്ന് ജീവനക്കാർ പറഞ്ഞു. റാണയുടെ വീട്ടുകാരെയും, അടുത്ത ജീവനക്കാരെയും ചോദ്യം ചെയ്താൽ നഷ്ടപ്പെട്ട പണം കണ്ടെത്താനാകും. പണം ധൂർത്തടിച്ചു എന്ന പ്രവീണ് റാണയുടെ വാക്കുകൾ കള്ളമാണെന്ന് ജീവനക്കാർ ആരോപിച്ചു. ഡയറക്ടർ ബോർഡിലുള്ള മനീഷ് ഉൾപ്പെടെ ഉള്ളക്കർക്ക് തട്ടിപ്പിനെ കുറിച്ച് അറിയാമെന്നും സേഫ് ആന്റ് സ്ട്രോങ്ങ് കമ്പനി ജീവനക്കാർ ട്വന്റിഫോറിനോട് പ്രതികരിച്ചു.
സേഫ് ആന്‍ഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസില്‍ താന്‍ നിരപരാധിയെന്ന് ആവര്‍ത്തിക്കുകയാണ് പ്രതി പ്രവീണ്‍ റാണ. യഥാര്‍ഥ കള്ളന്‍മാര്‍ പുറത്തുവരുമെന്നും റോയല്‍ ഇന്ത്യ പീപ്പിള്‍സ് പാര്‍ട്ടി സിന്ദാബാദ് എന്നും ജയിലിനുള്ളിലേക്ക് പ്രവേശിക്കും മുന്‍പ് റാണ പറഞ്ഞു.
Read Also: സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്രവീൺ റാണ തട്ടിയത് ലക്ഷങ്ങൾ
തൃശൂര്‍ സ്വദേശി ഹണി തോമസിന്റെ പരാതിയിലായിരുന്നു റാണയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവില്‍ കഴിയവെ ബുധനാഴ്ചയായിരുന്നു പ്രവീണ്‍ റാണയെ പൊലീസ് പിടികൂടിയത്. തന്റെ കൈവശം പണമൊന്നുമില്ലെന്നാണ് പ്രവീണ്‍ റാണ പൊലീസിന് മൊഴി നല്‍കിയത്. അക്കൗണ്ട് കാലിയാണെന്നാണ് അവകാശവാദം. എന്നാല്‍ പിടിയിലാകുന്നതിന് മുമ്പ് പണം ബിനാമി അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. സുഹൃത്തിന് 16 കോടി കടം കൊടുത്തിട്ടുണ്ടെന്നും മൊഴിയില്‍ പറയുന്നുണ്ട്.
Story Highlights: Another Complaint against Praveen Rana
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here