സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്രവീൺ റാണ തട്ടിയത് ലക്ഷങ്ങൾ

പ്രവീൺ റാണ സാമ്പത്തിക തട്ടിപ്പിന് തുടക്കമിട്ടത് സിനിമ മോഹികളെ ലക്ഷ്യമിട്ടുകൊണ്ട്. 2014ൽ സിനിമയിൽ അഭിനയിക്കാൻ താൽപര്യമുള്ളവർക്കായി പത്ര പരസ്യം നൽകി. ‘ആയിരം നായകൻമാരും 1001 നായികമാരും’ എന്നാണ് ചിത്രത്തിന് പേരിട്ടത്. ( praveen rana film )
ചിത്രത്തിന്റെ ഓഡിഷന് വേണ്ടി നിരവധി പേർ അഭിമുഖത്തിനെത്തി. എല്ലാവർക്കും അഭിനയിക്കാൻ അവസരമെന്ന് ഉറപ്പ് നൽകിക്കൊണ്ടായിരുന്നു പരസ്യം. സിനിമയിൽ അഭിനയിക്കാൻ എത്തിയവരിൽ നിന്ന് 20,000 രൂപ വരെ വാങ്ങി. ഇതുവഴി പ്രവീൺ റാണ തട്ടിയെടുത്തത് ലക്ഷങ്ങളാണ്.
ഇത്തരത്തിൽ തട്ടിപ്പിനിരയായ അനുഭവം ട്വന്റിഫോറിനോട് തുറന്ന് പറഞ്ഞിരിക്കുകയാണ് തൃശൂർ പീച്ചി വിലങ്ങന്നൂർ സ്വദേശി ശരത്ത്. ‘എന്നോട് 15,000 രൂപയാണ് ചോദിച്ചത്, എന്റെ കൈയിൽ 7,000 ഉണ്ടായിരുന്നുള്ളു. പലരും പതിനായിരവും ഇരുപതിനായിരവുമെല്ലാം കൊടുത്തിട്ടുണ്ട്. പണം കിട്ടുന്നത് വരെ അടുത്ത ദിവസം തന്നെ സിനിമ തുടങ്ങുമെന്നാണ് പറഞ്ഞിരുന്നത്. പണം കിട്ടിയ ശേഷം വിളിച്ചാൽ പോലും ഫോൺ എടുക്കാതായി’ – ശരത് പറഞ്ഞു.
Story Highlights: praveen rana film
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here