ആരോഗ്യവും സന്തോഷവും നിലനിര്‍ത്തി പ്രായത്തെ മറികടക്കുന്നതെങ്ങനെ?; ആ രഹസ്യം പറഞ്ഞ് ലെന

25 വര്‍ഷത്തോളമായി മലയാള സിനിമയില്‍ മികച്ചതില്‍ നിന്ന് മികച്ച കഥാപാത്രങ്ങളിലേക്ക് ആത്മവിശ്വാസത്തോടെ യാത്ര തുടരുന്ന താരമാണ് ലെന. പ്രായത്തെ മറികടന്നും സ്വന്തം ലുക്കില്‍ പല മാറ്റങ്ങളും പരീക്ഷണങ്ങളും നടത്തിക്കൊണ്ടും കൂടിയാണ് ലെനയുടെ ഈ സിനിമ യാത്ര. പ്രായം റിവേഴ്‌സ് ഗിയറില്‍ ഓടുന്നതിന്റേയും ആരോഗ്യത്തിന്റേയും സന്തോഷത്തിന്റേയും രഹസ്യം പങ്കുവയ്ക്കുകയാണ് ലെന. (lena on her nutrition and health care)
താന്‍ ആരോഗ്യത്തെ ശ്രദ്ധിക്കുന്നത് വളരെയധികം കൂടിയിട്ടുണ്ടെന്നും ആരോഗ്യകരമായ ശീലങ്ങള്‍ തന്നെയാണ് തന്നെ കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നത് എന്നുമാണ് ലെന പറയുന്നത്. ഇരുപതുകളില്‍ താന്‍ ആരോഗ്യത്തെക്കുറിച്ച് തീരെ ശ്രദ്ധിക്കാത്ത ഒരാളായിരുന്നു. ഇരുപതുകളുടെ അവസാനമായപ്പോഴാണ് ‘സൂപ്പര്‍ ഫുഡ്‌സ്’ എന്ന ആശയത്തെ ശ്രദ്ധിച്ചും വിശ്വസിച്ചും തുടങ്ങിയത്. ഇതാണ് വഴിത്തിരിവായതെന്ന് ലെന പറയുന്നു.
Read Also: അടിമാലിയില്‍ വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍
നമ്മുടെ നാട്ടില്‍ വളരെ സാധാരണയായി ലഭിക്കുന്ന, പണ്ടുമുതലേ ആളുകള്‍ കഴിച്ചുവരാറുള്ള ആഹാരങ്ങളെ തന്നെയാണ് ലോകം മുഴുവന്‍ സൂപ്പര്‍ ഫുഡ്‌സ് എന്ന് വിളിക്കുന്നത്. അതിനോട് എനിക്ക് വല്ലാത്ത താത്പര്യം തോന്നി. ഇപ്പോള്‍ ഫുഡ്, ഭക്ഷണം എന്ന വാക്കുപോലും ഉപയോഗിക്കാതെ പോഷകങ്ങള്‍, ന്യൂട്രീഷന്‍ എന്നിങ്ങനെയുള്ള വാക്കുകളാണ് ഞാന്‍ ഉപയോഗിക്കുന്നത്. ശരീരത്തിന് നമ്മള്‍ കൊടുക്കുന്ന വളമോ ഊര്‍ജമോ ആയിട്ടാണ് ഞാന്‍ ഈ ന്യൂട്രീഷനെ കാണുന്നത്. രുചിയ്ക്കുവേണ്ടി വെറുതെ കഴിയ്ക്കുന്ന ഒന്നായിട്ടല്ല. രുചി ഇല്ലെങ്കില്‍ കഴിക്കില്ല എന്നൊരു മനോഭാവം ഇപ്പോള്‍ ഇല്ല. പിന്നെ അച്ഛനും അമ്മയില്‍ നിന്നും അവരുടെ മാതാപിതാക്കളില്‍ നിന്നുമെല്ലാം എനിക്ക് നല്ല ജീനുകളാണ് ലഭിച്ചത്. അതില്‍ അവരോട് നന്ദിയുമുണ്ട്. ലെന പറഞ്ഞു. ട്വന്റിഫോറിന് അനുവദിച്ച ഹാപ്പി ടു മീറ്റ് യൂ എന്ന അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലെന.
Story Highlights: lena on her nutrition and health care
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here