Advertisement

എപ്പോഴും ക്ഷീണമോ? കാരണം ഇതുമാകാം

January 2, 2025
Google News 3 minutes Read
Feeling so tired all the time? Iron deficiency might be the reason

സകല സമയത്തും ക്ഷീണവും ഏകാഗ്രതയോടെ ഒരു ജോലി ചെയ്യാന്‍ കഴിയാതെ പോകുന്ന അവസ്ഥയും ഒന്നിനും ഒരു ഉഷാറില്ലാത്ത പോലുള്ള തോന്നലും നിങ്ങള്‍ക്കുണ്ടോ? ഇത് ഒന്നോ രണ്ടോ ദിവസമാണെങ്കില്‍ സാരമില്ലെന്ന് വയ്ക്കാം. ഈ അവസ്ഥയിലൂടെ ആഴ്ചകളോളം കടന്ന് പോകേണ്ടി വന്നാലോ? ഇത്തരം സന്ദര്‍ഭത്തില്‍ വൈദ്യസഹായം തേടുകയും അതിനൊപ്പം ശരീരത്തില്‍ അയേണ്‍ കുറവുണ്ടോ എന്ന് പരിശോധിക്കുകയും വേണം. ചിലപ്പോള്‍ സദാ നേരത്തുമുള്ള ക്ഷീണത്തിന്റെ കാരണം അയേണ്‍ കുറവുമാകാം. അയേണ്‍ കൃത്യമായി പരിശോധിച്ച് അതിന് വേണ്ട സപ്ലിമെന്റുകള്‍ എടുക്കുന്നത് വിഷാദരോഗത്തിനും ഇടയ്ക്കിടയ്ക്കുള്ള ചെന്നിക്കുത്തിനും സ്റ്റാമിന ഇല്ലാത്ത അവസ്ഥയ്ക്കും ഉന്മേഷക്കുറവിനും പരിഹാരമാകും. (Feeling so tired all the time? Iron deficiency might be the reason)

അയേണ്‍ കുറവിന് സാധ്യത കൂടുതല്‍ ആര്‍ക്കൊക്കെ?

സ്ത്രീകള്‍ക്ക്, പ്രത്യേകിച്ച് യുവതികള്‍ക്ക് അയേണ്‍ കുറവിന് സാധ്യത കൂടുതലാണ്. ആര്‍ത്തവം, ഗര്‍ഭം, പ്രസവം മുതലായ ഘടകങ്ങളാണ് ഇതിന് കാരണം. ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ ബ്ലീഡിംഗ്, പോളിപ്‌സ്, ക്യാന്‍സര്‍ തുടങ്ങിയ ഏത് തരത്തിലുള്ള രക്തസ്രാവമുണ്ടാക്കുന്ന രോഗങ്ങളും അയേണ്‍ കുറവിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. അള്‍സര്‍, ഹെമറോയ്ഡുകള്‍ തുടങ്ങിയവ ഉള്ളവര്‍ക്കും അയേണ്‍ കുറയാന്‍ സാധ്യതയുണ്ട്. മതിയായ പോഷകാഹാരങ്ങള്‍ കഴിക്കാത്ത കുട്ടികളിലും അയേണ്‍ കുറഞ്ഞേക്കാം.

ലക്ഷണങ്ങള്‍ എന്തെല്ലാം?

എപ്പോഴും ക്ഷീണം

തലകറക്കം

ശ്വാസതടസ്സം

ഏകാഗ്രത നഷ്ടപ്പെടല്‍

മുടികൊഴിച്ചില്‍

ചര്‍മ്മത്തിലെ വിളര്‍ച്ച

നഖം പൊട്ടിപ്പോകല്‍

കാലുകള്‍ സദാ വിറപ്പിക്കാനോ ചലിപ്പിക്കാനോ ഉള്ള തോന്നല്‍

Read Also: അനില്‍ അംബാനിയുടെ കമ്പനിയില്‍ കെ.എഫ്.സി 60 കോടി നിക്ഷേപിച്ചു; തിരിച്ചു കിട്ടിയത് 7 കോടി മാത്രം; വന്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ്

ഭക്ഷണക്രമത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തണം?

അയേണ്‍ കുറവാണെന്ന് കണ്ടെത്തിയാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം സപ്ലിമെന്റ് കഴിച്ചുതുടങ്ങുകയാണ് അഭികാമ്യം. അതോടൊപ്പം ഭക്ഷണത്തില്‍ താഴെപ്പറയുന്നവ കൂടി ഉള്‍പ്പെടുത്താം.

കടല്‍ മീനുകള്‍

മാംസം

ബദാം

ഓട്ട്‌സ്

മുട്ട

ഇന്തപ്പഴം

മധുരക്കിഴങ്ങ്

ബ്രോക്കോളി

ഈന്തപ്പഴം

ടോഫു

ഉണക്കമുന്തിരി

ബീന്‍സ്

തണ്ണിമത്തന്‍

Story Highlights : Feeling so tired all the time? Iron deficiency might be the reason

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here