കാര്യവട്ടത്ത് ആദ്യം ഇന്ത്യ ബാറ്റ് ചെയ്യും; സൂര്യകുമാർ യാദവ് ടീമിൽ

ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളിലും രണ്ട് മാറ്റങ്ങൾ വീതമുണ്ട്. ഇന്ത്യൻ ടീമിൽ ഹാർദിക് പാണ്ഡ്യ, ഉമ്രാൻ മാലിക് എന്നിവർക്ക് പകരം സൂര്യകുമാർ യാദവ്, വാഷിംഗ്ടൺ സുന്ദർ എന്നിവർ കളിക്കും. ശ്രീലങ്കൻ ടീമിലാവട്ടെ ധനഞ്ജയ ഡിസിൽവയ്ക്ക് പകരം അശെൻ ഭണ്ഡാരയും ദുനിത്ത് വെല്ലലഗെയ്ക്ക് പകരം ജെഫ്രീ വൻഡെർസേയും ഇടംപിടിച്ചു.
ടീമുകൾ;
Sri Lanka : Avishka Fernando, Nuwanidu Fernando, Kusal Mendis, Ashen Bandara, Charith Asalanka, Dasun Shanaka, Wanindu Hasaranga, Jeffrey Vandersay, Chamika Karunaratne, Kasun Rajitha, Lahiru Kumara
India : Rohit Sharma, Shubman Gill, Virat Kohli, Shreyas Iyer, KL Rahul, Suryakumar Yadav, Axar Patel, Washington Sundar, Kuldeep Yadav, Mohammed Shami, Mohammed Siraj
Story Highlights: india bat srilanka odi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here