Advertisement

വിശ്വ സുന്ദരി കിരീടം അമേരിക്കയ്ക്ക്

January 15, 2023
Google News 3 minutes Read
miss universe 2022 winner

വിശ്വ സുന്ദരിയായി ആർബണി ഗബ്രിയേൽ. 84 രാജ്യങ്ങളെ പിന്തള്ളിയാണ് അമേരിക്ക വിശ്വ സുന്ദരി കിരീടം സ്വന്തമാക്കിയത്. ( miss universe 2022 winner )

ണേരിക്കയിലെ ന്യൂ ഓർലിയൻസിലെ മോറിയൽ കൺവെൻഷൻ സെന്ററിൽ നടന്ന 71-ാം മിസ് യൂണിവേഴ്‌സ് മത്സരത്തിൽ രണ്ടാം സ്ഥാനം വെനസ്വേലയും മൂന്നാം സ്ഥാനം ഡൊമിനിക്കൻ റിപബ്ലിക്കും സ്വന്തമാക്കി. വെനസ്വേലയുടെ അമാൻഡ ഡുഡമലാണ് ഫസ്റ്റ് റണ്ണർ അപ്പ് ആയത്. ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ആൻഡ്രീന മാർട്ടിനെസ് രണ്ടാം റണ്ണറപ്പുമായി.

ഇന്ത്യയുടെ ദിവിത റായ് ആദ്യ അഞ്ചിൽ പോലും ഇടംനേടിയില്ല. പോർട്ടോ റീക്കോ, കുറാക്വോ എന്നിവയാണ് ആദ്യ അഞ്ചിലെ മറ്റ് രാജ്യങ്ങൾ. ആദ്യ പതിനാറിൽ ഇന്ത്യ ഇടം നേടിയിട്ടുണ്ട്.

Further Updates Soon…

Story Highlights: miss universe 2022 winner

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here