ഡൽഹിയിൽ ഓറഞ്ച് അലേർട്ട്; ശ്രീനഗറിൽ മൈനസ് 8; ഉത്തരേന്ത്യയിൽ അതിശൈത്യം

അതിശൈത്യത്തെ തുടർന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡൽഹിയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. അതീവ ജാഗ്രത പാലിക്കാനാണ് ജനങ്ങൾക്ക് ഡൽഹി സർക്കാർ നൽകിയ നിർദേശം. ( orange alert in delhi )
ഡൽഹിയിലെ ശരാശരി താപനില 2 മുതൽ 6 ഡിഗ്രി വരെ മാത്രമാണ്. ശ്രീനഗറിൽ താപനില -8 വരെ താഴ്ന്നു. ചണ്ഡീഗഡിൽ താപനില 2 ഡിഗ്രിയായി. ജനുവരി 16 മുതൽ 18 വരെയുള്ള ദിവസങ്ങളിൽ ശീതതരംഗത്തിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
അതികഠിന ശൈത്യത്തെ തുടർന്ന് മിക്കയിടങ്ങളിലും തെരുവിൽ താമസിക്കുന്നവർക്കായി ഷെൽറ്റർ ഹോമുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മികച്ച സജ്ജീകരണങ്ങളാണ് ഷെൽറ്റർ ഹോമുകളിൽ ഒരുക്കിയിരിക്കുന്നത്. ടിവി, പുസ്തകങ്ങൾ, ഡോക്ടർമാരുടെ സേവനം ഇങ്ങനെ നീളുന്നു സജ്ജീകരണം.
Story Highlights: orange alert in delhi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here