സൗദിയിലെ തൊഴിൽരംഗത്തെ സ്ത്രീകളുടെ പങ്കാളിത്തം 37 ശതമാനമായി വർധിച്ചു

രാജ്യത്തെ തൊഴിൽരംഗത്തെ സ്ത്രീകളുടെ പങ്കാളിത്തം 37 ശതമാനമെത്തിയതായി സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹമ്മദ് ബിൻ സുലൈമാൻ അൽറാജ്ഹി പറഞ്ഞു. പന്ത്രണ്ടാമത് സോഷ്യൽ ഡയലോഗ് ഫോറം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തെ തൊഴിൽരംഗത്തെ സ്ത്രീകളുടെ പങ്കാളിത്തം 37 ശതമാനമെത്തിയതായാണ് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹമ്മദ് ബിൻ സുലൈമാൻ അൽറാജ്ഹി വ്യക്തമാക്കിയത്. ( Saudi: Women participation in labor market rose to 37% ).
22 ലക്ഷം സൗദി പൗരന്മാരാണ് സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്നത്. ഇത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണെന്നും അഞ്ചര ലക്ഷത്തിലധികം പൗരന്മാർക്ക് പുതുതായി ജോലി നൽകാനായെന്നും പന്ത്രണ്ടാമത് സോഷ്യൽ ഡയലോഗ് ഫോറത്തിൽ മന്ത്രി പറഞ്ഞു. സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട മന്ത്രാലയ തീരുമാനങ്ങളോടും സംവിധാനങ്ങളോടും രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങൾക്കുള്ള പ്രതിബദ്ധത 98 ശതമാനമായി ഉയർന്നു. വേതന സംരക്ഷണ പദ്ധതിയോടുള്ള പ്രതിബദ്ധത 80 ശതമാനവുമായി.
38 ലക്ഷം തൊഴിൽ കരാറുകൾ മന്ത്രാലയത്തിൽ ഇതിനകം രജിസ്റ്റർ ചെയ്തുകഴിഞ്ഞു. തൊഴിൽ തർക്കങ്ങൾ രമ്യമായി പരിഹരിക്കുന്നത് 74 ശതമാനമായി വർധിച്ചു. ഇതെല്ലാം ആകർഷമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യാനും ദേശീയ സമ്പദ്‌വ്യവസ്ഥയെ
സഹായിക്കാനും ഉതകുമെന്നും മന്ത്രി പറഞ്ഞു.
Story Highlights: Saudi: Women participation in labor market rose to 37%
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here