Advertisement

ഇന്ത്യൻ ഗവൺമെന്റ്‍ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ സൗദി നയതന്ത്ര കാര്യാലയങ്ങൾ വീണ്ടും അറ്റസ്റ്റ് ചെയ്യേണ്ടതില്ല; മുംബൈ കോൺസുലേറ്റ്

January 15, 2023
Google News 3 minutes Read
Certificates attested by Indian govt are not required to be re-attested by SaudI

ഇന്ത്യൻ ഗവൺമെന്റ്‍ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ സൗദി നയതന്ത്ര കാര്യാലയങ്ങൾ വീണ്ടും അറ്റസ്റ്റ് ചെയ്യേണ്ട ആവശ്യമില്ലെന്ന് മുംബൈ കോൺസുലേറ്റ്. ഇതോടെ പ്രൊഫഷണൽ വിസ സ്റ്റാമ്പിംഗ് ഉൾപ്പെടെ നടപടിക്രമം വേഗത്തിലാകും.

സൗദിയിൽ ഇന്ത്യക്കാർ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സർട്ടിഫിക്കറ്റുകൾ നോട്ടറിയും ആഭ്യന്തര മന്ത്രാലയവും അറ്റസ്റ്റ് ചെയ്തതിന് ശേഷം ഇന്ത്യയിലെ സൗദി എംബസി സാക്ഷ്യപ്പെടുത്തണം എന്നായിരുന്നു ചട്ടം. ഇത് ആവശ്യമില്ലെന്ന് മുംബൈയിലെ സൗദി കോൺസുലേറ്റ് അറിയിച്ചു.

Read Also: വിസാ സ്റ്റാമ്പിംഗിന് സൗദി അറ്റസ്റ്റേഷന്‍ ആവശ്യമില്ല: മുംബൈ കോണ്‍സുലേറ്റ്

മറ്റൊരു രാജ്യത്ത് ഉപയോഗിക്കുന്നതിന് ഒരു പ്രമാണം സാക്ഷ്യപ്പെടുത്തുന്നത് സംബന്ധിച്ച് ഹേഗ് കൺവെൻഷനിൽ ഒപ്പുവെച്ച കരാർ പ്രകാരമാണ് നടപടി. ഇന്ത്യയും സൗദിയും ഹേഗ് കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വീണ്ടും സാക്ഷ്യപ്പെടുത്തൽ ആവശ്യമില്ലെന്ന് കോൺസുലേറ്റ് വ്യക്തമാക്കിയത്.

വിദ്യാഭ്യാസ യോഗ്യതകൾ, കോടതി ഉത്തരവുകൾ, ജനന-മരണ സർട്ടിഫിക്കറ്റുകൾ എന്നിവയെല്ലാം വീണ്ടും അറ്റസ്റ്റ് ചെയ്യേണ്ട ആവശ്യമില്ല. സൗദിയിലേക്കുളള പ്രൊഫഷണൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് ഇന്ത്യൻ അധികൃതർ അറ്റസ്റ്റ് ചെയ്ത രേഖകൾ സൗദിയിലെ നയതന്ത്ര കാര്യാലയങ്ങൾ അറ്റസ്റ്റ് ചെയ്യുന്നതിന് യൂണിവേഴ്‌സിറ്റികളിലേക്ക് അയക്കും. ഇതിന് കാലതാസം നേരിട്ടിരുന്നു. പുതിയ തീരുമാനം വന്നതോടെ വിസ സ്റ്റാമ്പിംഗ് വേഗത്തിലാകും.

Story Highlights: Certificates attested by Government of India are not required to be re-attested by SaudI; Mumbai Consulate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here