Advertisement

ഈ മാസം ഇതുവരെ റിയാദില്‍ പിടിയിലായത് 16,000 നിയമലംഘകര്‍

January 16, 2023
1 minute Read
16000 law violators arrested in Riyadh

റിയാദില്‍ ഈ മാസം ഇതുവരെ 16,000 നിയമലംഘകര്‍ പിടിയിലായതായി അധികൃതര്‍. ഇഖാമ അടക്കം ഇല്ലാത്തവരാണ് ഇതിലുള്‍പ്പെടുന്നത്. നിയമലംഘകരെ സഹായിച്ച 16 പേരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ജനുവരി അഞ്ച് മുതല്‍ 11 വരെ നടന്ന റെയ്ഡിലാണ് 16,000 നിയമലംഘകര്‍ പിടിയിലായത്. ഇതില്‍ 8732 പേര്‍ താമസാനുമതി രേഖയായ ഇഖാമ കൈവശമില്ലാത്ത നിയമലംഘകരാണ്. തൊഴില്‍ നിയമം ലംഘിച്ച 2822 പേരും അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 4180 പേരും അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അതിര്‍ത്തി വഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ച 620 പേരെ അതിര്‍ത്തി സുരക്ഷാ സേനയും കസ്റ്റഡിയിലെടുത്തു. ഇതില്‍ 65 ശതമാനം യെമന്‍ പൗരന്മാരും 30 ശതമാനം എത്യോപിയക്കാരുമാണ്.

Read Also: സാമൂഹ്യസേവന ദിനാചരണം; ഓവര്‍സീസ് എന്‍സിപി കുവൈറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കിറ്റ് വിതരണം നടത്തി

നിയമലംഘകര്‍ക്ക് യാത്ര, താമസം തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയതിന് 16 പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ക്ക് 15 വര്‍ഷം വരെ തടവും 10 ലക്ഷം റിയാല്‍ വരെ ശിക്ഷയും ലഭിക്കും. യാത്രയ്ക്ക് ഉപയോഗിച്ച വാഹനങ്ങള്‍ കണ്ടുകെട്ടുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Story Highlights: 16000 law violators arrested in Riyadh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top