ജോഷിമഠിൽ സാഹചര്യം കൂടുതൽ സങ്കീർണ്ണം; രണ്ട് ഹോട്ടലുകൾ കൂടി ചെരിഞ്ഞു

ജോഷിമഠിൽ സാഹചര്യം കൂടുതൽ സങ്കീർണ്ണം ആകുന്നു. രണ്ട് ഹോട്ടലുകൾ കൂടി ചെരിഞ്ഞു. ഹോട്ടൽ സ്നോ ക്രസ്റ്റ് ഹോട്ടൽ കാമത്ത് എന്നിവയാണ് ചെരിഞ്ഞത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രത്യേക സംഘം ഇന്ന് പ്രദേശം സന്ദർശിക്കും. പ്രധാനമന്ത്രിയുടെ ഓഫീസിന് റിപ്പോർട്ട് നൽകും. ദുരന്തത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ ജിയോ ഫിസിക്കൽ, ജിയോ ടെക്നിക്കൽ സർവ്വേകൾ ആരംഭിച്ചു.
പ്രതിഷേധക്കാരുമായി ജില്ലാ കളക്ടർ ഇന്ന് കൂടിക്കാഴ്ച നടത്തും.
അതേസമയം ഉത്തരാഖണ്ഡിന്റെ അയൽ സംസ്ഥാനങ്ങളിലും പ്രതിസന്ധി നിലനിൽക്കുകയാണ്. ഹിമാചൽ പ്രദേശിലും ഭൂമി ഇടിഞ്ഞ് താഴ്ന്നതായി കണ്ടെത്തി. മണ്ഡി ജില്ലയിലെ മൂന്ന് ഗ്രാമങ്ങളിലെ വീടുകളിൽ വിള്ളൽ കണ്ടെത്തി. 32 വീടുകളിലും 3 ക്ഷേത്രങ്ങളിലുമാണ് വിള്ളൽ കണ്ടെത്തിയത്. സെറാജ് താഴ്‌വരയിലെ നാഗാനി, തലൗട്ട്, ഫാഗു എന്നിവിടങ്ങളിലാണ് പ്രതിസന്ധി.അടിയന്തരനടപടിയെടുക്കണമെന്ന് പ്രദേശവാസികൾ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
Read Also: ജോഷിമഠിൽ കെട്ടിടങ്ങളിൽ വീണ്ടും വിള്ളൽ
ജോഷിമഠിലെ ഭൗമപ്രതിഭാസത്തിൽ സമീപ പ്രദേശങ്ങളിലുള്ള ജനജീവിതങ്ങളെ കൂടി പ്രതി സന്ധിയിലാക്കിയിരിക്കുകയാണ്. രാജ്യത്തെ തന്നെ ഏറ്റവും മനോഹരമായ വിനോദ സഞ്ചാര കേന്ദ്ര മാണ് ഉത്തരാഖണ്ഡിലെ ഓലി. മഞ്ഞിൽ പുതഞ്ഞ താഴ്‌വാരം കാണാൻ ആയിരക്കണക്കിന് സഞ്ചരികൾ എത്താറുള്ള ഓലി ഈ സീസണിൽ ഏറെ കുറെ വിജനമാണ്. ടൂറിസത്തെ മാത്രം ആശ്രയിക്കുന്ന ഈ പ്രദേശത്തെ ജനങ്ങൾ ഇതോടെ കടുത്ത പ്രതിസന്ധിയിലാണ്.
Story Highlights: 2 More Hotels Lean Towards Each Other In Uttarakhand’s Sinking Joshimath