കൊല്ലത്ത് പൊലീസിനെ ആക്രമിച്ച സംഭവം; സിപിഐഎം പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം പത്തനാപുരത്ത് പൊലീസിനെ ആക്രമിച്ച സിപിഐഎം പ്രാദേശിക നേതാവ് അറസ്റ്റില്‍. സിപിഐഎം പത്തനാപുരം ടൗണ്‍ ലോക്കല്‍ കമ്മിറ്റി അംഗം ഡെന്‍സന്‍ വര്‍ഗീസ് ആണ് അറസ്റ്റിലായത്. ലോകകപ്പ് ഫുട്‌ബോള്‍ നടക്കുന്ന ദിവസം പൊലീസിനെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയാണ് ഇയാള്‍.
കഴിഞ്ഞ ഡിസംബര്‍ 18ന് രാത്രി 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. ഫുട്‌ബോള്‍ മത്സരം കാണാന്‍ പത്തനാപുരം ടൗണില്‍ ക്രമീകരണങ്ങള്‍ നടത്തിയിരുന്നു. ഈ സമയത്ത് ഒരു സംഘം ആളുകളെത്തി ബൈക്കുകള്‍ റോഡിന് കുറുകെ വച്ച് തടസം സൃഷ്ടിക്കുകയും ലൈറ്റ് ഓഫാക്കുകയും ചെയ്തു. ഇതില്‍ പൊലീസ് ഇടപെട്ടതോടെയാണ് പൊലീസിനെ ഡെന്‍സന്‍ ആക്രമിച്ചത്.
പൊലീസുകാരെ ആക്രമിച്ചതിനും കൃത്യ നിര്‍വഹണത്തിന് തടസം നിന്നതിനുമാണ് ഡെന്‍സനെതിരെ കേസെടുത്തിരിക്കുന്നത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന പത്തനാപുരം സ്വദേശി അനില്‍കുമാറും കേസില്‍ പ്രതിയാണ്. ഇയാള്‍ ഒളിവിലാണെന്നാണ് വിവരം.
Story Highlights: cpim local leader arrested for attacked police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here