Advertisement

‘ജനാഭിമുഖ കുര്‍ബാന തുടരും’; സിനഡ് തീരുമാനം ലംഘിക്കുമെന്ന് അതിരൂപത സംരക്ഷണ സമിതി

January 16, 2023
Google News 3 minutes Read

ജനാഭിമുഖ കുര്‍ബാന തുടരാനാകില്ലെന്ന സിനഡ് തീരുമാനം ലംഘിക്കുമെന്ന് അതിരൂപത സംരക്ഷണ സമിതി. ജനഭിമുഖ കുര്‍ബാന തന്നെ തുടരുമെന്ന് അതിരൂപത സംരക്ഷണ സമിതി അറിയിച്ചു. വിശ്വാസ പ്രഖ്യാപന റാലിയില്‍ ആണ് സമിതി നിലപാട് വ്യക്തമാക്കിയത് നീതി നിഷേധിച്ചാല്‍ നിയമം ലംഘിക്കേണ്ടി വരുമെന്ന് ഫാ സെബാസ്റ്റ്യന്‍ തളിയന്‍ പറഞ്ഞു. (criticism against syro malabhar church synod stand on mass unification)

നീതി നിഷേധത്തിനെതിരെയുള്ള യുദ്ധത്തില്‍ നിന്ന് ഒരു ശക്തിക്കും പിന്തിരിപ്പിക്കാന്‍ ആകില്ലെന്ന്ബസലിക പള്ളിവികാരി മോണ്‍സിഞൊര്‍ ആന്റണി നരികുളം പറയുന്നു. സെന്റ് മേരിസ് ദേവാലയത്തില്‍ നടന്നത് ഒരിക്കലും നടക്കാന്‍ പാടില്ലാത്ത സംഭവമാണ്. പരിശുദ്ധ കുര്‍ബാനയെ അവഹേളിച്ച സംഭവം ഹൃദയ വേദനയുണ്ടാക്കുന്നു കുര്‍ബാനയെ അവഹേളിച്ചത് കത്തോലിക്കര്‍ തന്നെയാണ്. ഈ പാപം എവിടെ കഴുകിയാലും മാറില്ല. ഇത് ചെയ്തവര്‍ തമ്പുരാന്റെ കോടതിയില്‍ സമാധാനം പറയേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനാഭിമുഖ കുര്‍ബാന അനുവദിക്കാനാകില്ലെന്നാണ് സിറോ മലബാര്‍ സഭ സിനഡ് ഇന്നലെ സര്‍ക്കുലറിലൂടെ അറിയിച്ചിരുന്നത്. എറണാകുളം അങ്കമാലി അതിരൂപതയുടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നിയോഗിച്ച മെത്രാന്‍ സമിതി ചര്‍ച്ചകള്‍ തുടരുമെന്ന് സിനഡ് വ്യക്തമാക്കി. സഭയുടെ പൊതുനന്മ ബലി കഴിച്ചു കൊണ്ടുള്ള ഒത്തുതീര്‍പ്പിന് സാധിക്കില്ലെന്നാണ് സിനഡിന്റെ നിലപാട്. പ്രതിഷേധങ്ങളില്‍ നിന്ന് പിന്മാറണമെന്ന് വൈദികരോടും വിശ്വാസികളോടും സിനഡ് ആവശ്യപ്പെട്ടു. മാര്‍പാപ്പ നിയമിച്ചവരെ പോലും തിരസ്‌കരിക്കുന്ന നിലപാട് അംഗീകരിക്കാന്‍ ആവില്ലെന്നും സിനഡ് വ്യക്തമാക്കി.

Story Highlights: criticism against syro malabhar church synod stand on mass unification

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here