സൗദി അറേബ്യയിലെ പണപ്പെരുപ്പം 3.3 ശതമാനമായി ഉയര്‍ന്നു

ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം സൗദി അറേബ്യയുടെ പണപ്പെരുപ്പം 3.3% ആയി ഉയര്‍ന്നു. ഭവനം, വെള്ളം, വൈദ്യുതി, ഗ്യാസ്, മറ്റ് ഇന്ധനങ്ങള്‍ എന്നിവയുടെ വിലയില്‍ 5.9 ശതമാനവും ഭക്ഷണ പാനീയങ്ങളുടെ വില 4.2 ശതമാനവും വര്‍ധിച്ചതാണ് പണപ്പെരുപ്പ നിരക്ക് ഉയരാന്‍ കാരണമെന്ന് അതോറിറ്റി വ്യക്തമാക്കുന്നു.
ഭക്ഷ്യ, പാനീയ വിഭാഗത്തിലെ വില 4.3 ശതമാനമാണ് വര്‍ധിച്ചത്. ഇത് മാംസത്തിന്റെയും കോഴിയിറച്ചിയുടെയും വിലയില്‍ 5.9 ശതമാനം വര്‍ധനവുണ്ടായി.
2022 ഡിസംബറിനെ അപേക്ഷിച്ച് കഴിഞ്ഞ മാസത്തെ പണപ്പെരുപ്പ നിരക്കില്‍ 0.3 ശതമാനം നേരിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്.
ഭവന, ജലം, വൈദ്യുതി, ഗ്യാസ്, മറ്റ് ഇന്ധനങ്ങള്‍ എന്നിവയുടെ വിഭാഗത്തില്‍ 0.9 ശതമാനം വര്‍ധനയുണ്ടായത് പ്രതിമാസ പണപ്പെരുപ്പ സൂചികയെ ബാധിച്ചു.
Read Also: അനുവാദമില്ലാതെ മറ്റൊരാളുടെ വാഹനമോടിച്ചാല്‍ തെറ്റാണോ? യുഎഇയിലെ നിയമം ഇങ്ങനെ
വീട്ട് വാടക ഇനത്തില്‍ 1.1 ശതമാനം വര്‍ധനവാണുണ്ടായിട്ടുള്ളതെന്ന് സ്റ്റാറ്റിറ്റിക്‌സ് അതോറിറ്റി പറഞ്ഞു. 2022 അവസാനത്തോടെ ശരാശരി പണപ്പെരുപ്പ നിരക്ക് 2.6% ആണ് പ്രതീക്ഷിക്കുന്നതെന്ന് ബജറ്റ് പ്രസ്താവനയില്‍ ധനമന്ത്രാലയം പറഞ്ഞിരുന്നു.
Story Highlights: Inflation raised in Saudi Arabia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here