Advertisement

ജെയിംസ് കാമറൂൺ രണ്ട് തവണ ആർആർആർ കണ്ടെന്ന് രാജമൗലി

January 16, 2023
7 minutes Read

ഗോൾഡൻ ഗ്ലോബിൽ തിളങ്ങിയ തെലുങ്ക് ചിത്രം ആർആർആർ ഇതിഹാസ സംവിധായകനായ ജെയിംസ് കാമറൂൺ രണ്ട് തവണ കണ്ടെന്ന് വെളിപ്പെടുത്തൽ. ആർആർആർ സംവിധായകനായ എസ് എസ് രാജമൗലിയാണ് തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ ഇക്കാര്യം അറിയിച്ചത്. കാമറൂൺ ആദ്യം സിനിമ കണ്ട് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടെന്നും ഭാര്യയോടൊപ്പമിരുന്ന് രണ്ടാം തവണയും അദ്ദേഹം സിനിമ കണ്ടു എന്നും രാജമൗലി ട്വീറ്റ് ചെയ്തു. ഗോൾഡൻ ഗ്ലോബ് പുരസ്കാരച്ചടങ്ങിൽ വച്ച് കാമറൂൺ തങ്ങളോട് 10 മിനിട്ട് സംസാരിച്ചു എന്നും അദ്ദേഹം കുറിച്ചു.

ആഗോളതലത്തിൽ തന്നെ തരംഗമായ നാട്ടു നാട്ടു എന്ന ഗാനമാണ് ഗോൾഡൻ ഗ്ലോബിൽ പുരസ്‌കാരത്തിന് അർഹമായത്. മുൻനിര ഗായകരായ ടെയ്‌ലർ സ്വിറ്റ്, റിഹാന്ന എന്നിവരെ കടത്തിവെട്ടിയാണ് ഇന്ത്യൻ ഗാനമായ നാട്ടു നാട്ടു ഒന്നാമത് എത്തിയത്. ടെയ്‌ലർ സ്വിഫ്റ്റിന്റെ കരോലീന, ചാവോ പപ്പ, ലേഡി ഗാഗയുടെ ഹോൾഡ് മൈ ഹാൻഡ്, റിഹാന്നയുടെ ലിഫ്റ്റ് മി അപ്പ് എന്നിവയായിരുന്നു മികച്ച ഗാനത്തിനുള്ള മറ്റ് നോമിനേഷനുകൾ.

Story Highlights: james cameron rrr rajamouli

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top