ഹൃദയാഘാതം: ബഹ്‌റൈനില്‍ മലയാളി യുവാവ് മരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് ബഹ്‌റൈനില്‍ മരിച്ചു. 10 വര്‍ഷത്തോളമായി ബഹ്‌റൈന്‍ പ്രവാസിയായി തുടരുന്ന എറണാകുളം പറവൂര്‍ ഏഴിക്കര അറുതിങ്കല്‍ വീട്ടില്‍ ജയകൃഷ്ണന്‍ ഷാജി (34) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് ഈസ ടൗണിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. (Malayali died in Bahrain due to heart attack)
യൂണിലിവര്‍ കമ്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്തിരുന്ന ജയകൃഷ്ണന്‍ അടുത്തയാഴ്ച നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം സംഭവിച്ചത്. ഭാര്യ സുമി,ഏകമകന്‍ ദേവ് ഇരുവരും നാട്ടിലാണ്. പിതാവ്: ഷാജി. മാതാവ്: പ്രിയ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്.
Story Highlights: Malayali died in Bahrain due to heart attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here