വനിതാ ഐപിഎൽ; മിതാലി രാജ് വിരമിക്കൽ പിൻവലിച്ച് കളത്തിലേക്ക്

ഇന്ത്യൻ വനിതാ ടീമിൻ്റെ മുൻ ക്യാപ്റ്റൻ മിതാലി രാജ് വിരമിക്കൽ പിൻവലിച്ച് കളത്തിലേക്ക്. ഇക്കൊല്ലം വനിതാ ഐപിഎൽ ആരംഭിക്കാനിരിക്കെയാണ് മിതാലി രാജ് വിരമിക്കൽ പിൻവലിക്കാനൊരുങ്ങുന്നത്. ഇക്കാര്യത്തിൽ മിതാലി രാജ് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ലെങ്കിലും വിവിധ ദേശീയമാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ജൂലായ് മാസത്തിൽ ഒരു ക്രിക്കറ്റ് പോഡ്കാസ്റ്റിൽ സംസാരിക്കുന്നതിനിടെ മിതാലി വിരമിക്കൽ പിൻവലിച്ചേക്കുമെന്ന് സൂചന നൽകിയിരുന്നു. താൻ അത് പരിഗണിക്കുന്നുവെന്നും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും താരം അറിയിച്ചു. 40 വയസുകാരിയായ താരം 89 ടി-20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് മിതാലി വിരമിച്ചത്.
Story Highlights: mithali raj retirement womens ipl
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here