Advertisement

2006 ലെ വിമാന അപകടത്തിൽ ഭർത്താവ് നഷ്ടപ്പെട്ടു, ഇന്ന് അതേവഴിയിൽ അഞ്ജുവും; വിടപറഞ്ഞത് ക്യാപ്റ്റനെന്ന സ്വപ്‌നം ബാക്കിയാക്കി

January 16, 2023
Google News 3 minutes Read

നേപ്പാളിൽ യെതി എയർലൈൻസിന്റെ തകർന്നുവീണ വിമാനത്തിന്റെ കോ പൈലറ്റായിരുന്നത് അഞ്ജു ഖതിവാഡയായിരുന്നു.വിമാനം വിജയകരമായി ലാൻഡ് ചെയ്താൽ ക്യാപ്റ്റൻ എന്ന പദവിയായിരുന്നു അഞ്ജുവിനെ കാത്തിരുന്നത്. ഒരു ജീവിതകാലം മുഴുവൻ അഞ്ജു എന്ന കോ പൈലറ്റ് കാത്തിരുന്ന സ്വപ്നം. യാദൃശ്ചികമെന്ന് പറയട്ടെ ചാരമായത് അഞ്ജു ഖതിവാഡ എന്ന പൈലറ്റിന്റെ ജീവിതവും സ്വപ്‌നവുമായിരുന്നു. പൈലറ്റാകാനുള്ള സ്ഥാനക്കയറ്റത്തിന് സെക്കന്റുകൾ മുമ്പാണ് അപകടം സംഭവിച്ചത്.(nepal plane clash seconds away from becoming captain co pilot anju khatiwada)

സഹപൈലറ്റായി അഞ്ജു പറത്തുന്ന അവസാനത്തെ വിമാനമായിരുന്നു തകർന്നുവീണത്.പൈലറ്റാകാൻ കുറഞ്ഞത് 100 മണിക്കൂറെങ്കിലും വിമാനം പറത്തി പരിചയം വേണം. ഈ വിമാനം ലാന്റ് ചെയ്തതിന് ശേഷമായിരുന്നു അഞ്ജുവിന്റെ ക്യാപ്റ്റൻ സ്ഥാനക്കയറ്റം നൽകാനായിരുന്നു തീരുമാനിച്ചിരുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. നേപ്പാളിലെ വിവിധ വിമാനത്താവളങ്ങളിൽ വിജകരമായി ലാന്റിങ് നടത്തിയ പൈലറ്റുകൂടിയായിരുന്നു അഞ്ജു.

Read Also: അടിമാലിയില്‍ വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍

16 വർഷങ്ങൾക്ക് മുമ്പ് ഇതുപോലൊരു വിമാന ദുരന്തത്തിലാണ് അഞ്ജുവിന് ഭർത്താവിനെയും നഷ്ടപ്പെട്ടത്. അഞ്ജുവിനെപോലെ ഭർത്താവ് ദീപക് പൊഖരേലും യതി എയർലൈൻസിലെ തന്നെ പൈലറ്റായിരുന്നു. 2006 ജൂൺ 21 ന് നേപ്പാൾ ഗഞ്ചിൽ നിന്ന് സുർഖേത് വഴി ജുംലയിലേക്ക് പോവുകയായിരുന്ന യതി എയർലൈൻസിന്റെ 9N AEQ വിമാനം തകർന്നുവീണാണ് ദീപക് മരിച്ചത്. ആ ദുരന്തത്തിൽ ആറ് യാത്രക്കാരും നാല് ജീവനക്കാരുമുൾപ്പെടെ 10 പേരാണ് കൊല്ലപ്പെട്ടത്.

കാഠ്മണ്ഡുവിൽ നിന്നുള്ള യതി എയർലൈൻസിലെ വിമാനം പോഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ലാന്റിങ്ങിനിടെ സമീപത്തെ മലയിടുക്കിലേക്ക് തകർന്നുവീഴുകയായിരുന്നു. വിമാനം പൂർണ്ണമായും കത്തി നശിച്ചതിനാൽ ആരും രക്ഷപെടാൻ ഇടയില്ലെന്നാണ് വിലയിരുത്തൽ. നേപ്പാളിൽ ഇന്ന് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.

Story Highlights: nepal plane clash seconds away from becoming captain co pilot anju khatiwada

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here