Advertisement

യുഎഇ വീണ്ടു തണുക്കുന്നു; ഇന്നും നാളെയും മഴ മുന്നറിയിപ്പ്

January 16, 2023
1 minute Read
rain alert uae

യുഎഇയില്‍ ഇന്നും മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം അറിയിച്ചു. പകല്‍ പൊതുവേ അന്തരീക്ഷം മേഘാവൃതമായിരിക്കും. പടിഞ്ഞാറന്‍ തീരപ്രദേശങ്ങളിലും കടലിലും മഴ പെയ്യാന്‍ സാധ്യതയുണ്ട്. നേരിയതോ മിതമായതോ ആയ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സൗദി അറേബ്യയുടെ പല സ്ഥലങ്ങളിലും മഴ പെയ്‌തേക്കും. റിയാദ്, അല്‍ ജൗഫ്, ഖാസിം തുടങ്ങിയ പ്രദേശങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കുമാണ് സാധ്യത. അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശമുണ്ട്. മിക്കയിടങ്ങളിലും കനത്ത മഞ്ഞുവീഴ്ചയും ആലിപ്പഴ വര്‍ഷവും ഉണ്ടാകും.

Read Also: സൗദി അറേബ്യയിലെ പണപ്പെരുപ്പം 3.3 ശതമാനമായി ഉയര്‍ന്നു

അബുദാബിയില്‍ 16 ഡിഗ്രി സെല്‍ഷ്യസും ദുബായില്‍ 17 ഡിഗ്രി സെല്‍ഷ്യസും പര്‍വത പ്രദേശങ്ങളില്‍ ഏഴ് ഡിഗ്രി സെല്‍ഷ്യസും വീതം താപനില കുറയാം.

Story Highlights: rain alert uae

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement