കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് പോകില്ല; എഴുത്തും വായനയും അറിയുന്നവർ പ്രസ്ഥാനത്തിൽ വേണമെന്ന് കെ മുരളീധരൻ

ശശി തരൂരിനെ പിന്തുണച്ചും വിമർശകർക്കെതിരെ ഒളിയമ്പെയ്ത്തും കെ മുരളീധരൻ. എഴുത്തും വായനയും അറിയുന്നവർ പ്രസ്ഥാനത്തിൽ വേണമെന്ന് മുരളീധരൻ പറഞ്ഞു. എഴുത്തും വായനയും അറിയുന്നവരെ കോൺഗ്രസുകാർക്ക് പേടിയെന്നും മുരളീധരൻ പരിഹസിച്ചു. അങ്ങനെയുള്ളവർ വന്നാൽ എന്തെങ്കിലും ആകും എന്ന പേടി. ആരും ഒറ്റക്ക് വിചാരിച്ചാൽ ഒന്നും ആകില്ല. അങ്ങനെ എന്തെങ്കിലും ചിന്തിച്ച് പരാജയം സംഭവിച്ചാൽ അതിൻറെ ഉത്തരവാദിത്വം അവർ തന്നെ ഏൽക്കേണ്ടി വരുമെന്നും കെ മുരളീധരൻ പറഞ്ഞു.(congress leaders will not go to bjp k muraleedharan)
ഇവിടെയുള്ള കോൺഗ്രസ് നേതാക്കൾ ആരും ബിജെപി യിലേക്ക് പോകില്ല. സുരേന്ദ്രനും മുരളീധരനും ഉള്ളിടത്തോളം കാലം ആരെങ്കിലും അതിനെ കുറിച്ച് ചിന്തിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. ഇന്നത്തെ സാഹചര്യത്തിൽ കോൺഗ്രസ് പാർട്ടിയെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്നതിന് കെ കരുണാകരൻ്റെ മാർഗങ്ങൾ മാതൃക ആക്കണം. പ്രതികൂല സാഹചര്യങ്ങളെ എങ്ങനെ അനുകൂലം ആക്കാം എന്ന് തെളിയിച്ച നേതാവാണ് കെ കരുണാകരൻ.
Read Also: അടിമാലിയില്‍ വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍
ആ ശൈലിക്ക് ഇന്നും പ്രസക്തി ഉണ്ട്. പറയേണ്ട കാര്യങ്ങൾ പാർട്ടി യോഗത്തിൽ പറയണം എന്നാണ് നിർദേശം. ഒരു തരത്തിൽ അതാണ് നല്ലത്. ഓരോരുത്തരുടെയും കഴവിന് അനുസരിച്ച് ഉത്തരവാദിത്വം ഏൽപ്പിക്കണം. യുദ്ധം ജയിക്കാൻ എല്ലാ ആയുധങ്ങളും പ്രയോഗിക്കണം. പുനഃസംഘടന കാര്യങ്ങളിൽ ഇടപെടില്ലെന്നും കെ മുരളീധരൻ പറഞ്ഞു. ബിജെപി യുമായി ഏറ്റവും അധികം സഹകരിച്ച് മുന്നോട്ട് പോകുന്നത് കേരളത്തിലെ സർക്കാരാണ്. ന്യുനപക്ഷ വോട്ടുകൾ സമാഹരിക്കാൻ പരമാവധി കള്ളം പറയുന്ന സർക്കാരാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Story Highlights: congress leaders will not go to bjp k muraleedharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here