Advertisement

കാന നിർമ്മാണത്തിലെ അപാകത ചോദ്യം ചെയ്തയാൾക്ക് മർദനം; പരാതി

January 17, 2023
Google News 1 minute Read

കാന നിർമ്മാണത്തിലെ അപാകത ചോദ്യം ചെയ്തതിന് കരാറുകാരന്റെ സൂപ്പർ വൈസർ മർദിച്ചതായി പരാതി. പാലാരിവട്ടം സ്വദേശി കുര്യനാണ് മർദനം ഏറ്റത്. കുദ്രോളി എന്ന കമ്പനിയിലെ സൂപ്പർവൈസർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ‘കാനയിലേക്ക് പിടിച്ചു തള്ളി’യെന്നാണ് ഇയാളുടെ പരാതിയിൽ പറയുന്നത്.

നാട്ടുകാർ കൂടിയതിനെ തുടർന്ന് നിർമ്മാണം നിർത്തി. ഇന്നലെയാണ് സംഭവം നടന്നത്. പാലാരിവട്ടം പൊലീസിൽ ആണ് കുര്യൻ പരാതി നൽകിയിരിക്കുന്നത്.

Story Highlights: Contractor attacked by supervisor Palarivattom

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here