Advertisement
kabsa movie

ജോഡോ യാത്രയില്‍ സിപിഐ പങ്കെടുക്കും; സമാപന ചടങ്ങില്‍ രാജയും ബിനോയ് വിശ്വവും

January 17, 2023
3 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭാരത് ജോഡോ യാത്രയില്‍ സിപിഐ പങ്കെടുക്കും. സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജയും ബിനോയ് വിശ്വം എം പിയുമാണ് പങ്കെടുക്കുക. ശ്രീനഗറിലെ സമാപന സമ്മേളനത്തിലാണ് സിപിഐ പ്രതിനിധികൾ പങ്കെടുക്കുക.(cpi to join rahul gandhi bharat jodo yatra)

ഇക്കാര്യം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ സിപിഐ അറിയിച്ചു. മികച്ച ഇന്ത്യയെ രൂപപ്പെടുത്താന്‍ ഒരുമിച്ച് നില്‍ക്കുകയെന്ന ആശയം പ്രചോദിപ്പിക്കുന്നതായി ഖാര്‍ഗെയ്ക്ക് അയച്ച കത്തില്‍ രാജ ചൂണ്ടിക്കാട്ടി.ജോഡോ യാത്രയുടെ സമാപനത്തിലേക്ക് 23 പാര്‍ട്ടികളെ ക്ഷണിച്ചതായി കോണ്‍ഗ്രസ് നേതൃത്വം നേരത്തെ അറിയിച്ചിരുന്നു.

Read Also: അടിമാലിയില്‍ വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍

30-ാം തീയതി ശ്രീനഗറിലാണ് യാത്ര സമാപിക്കുന്നത്. സെപ്തംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. തമിഴ്‌നാട്, കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ പിന്നിട്ടാണ് യാത്ര കശ്മീരില്‍ എത്തുന്നത്.

ഭാരത് ജോഡോ യാത്രയ്ക്ക് കശ്മീരിൽ ഭീഷണിയുണ്ടെന്ന് ദേശീയ സുരക്ഷാ ഏജൻസി അറിയിച്ചു. ചിലയിടങ്ങളിൽ കാൽനടയാത്ര ഒഴിവാക്കണമെന്നും അവർ അഭ്യർത്ഥിച്ചു.

Story Highlights: cpi to join rahul gandhi bharat jodo yatra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement